Advertisment

പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ എട്ടാം വാര്‍ഷികം "സൗഹൃദ സന്ധ്യ സീസൺ 8 "" ഇന്ന്,

author-image
admin
Updated On
New Update

publive-image

Advertisment

റിയാദ് :കലാ കായിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ ഏഴു വര്ഷം പൂര്‍ത്തിയാക്കി എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന  റിയാദിലെ പയ്യന്നൂർക്കാരുടെ സൗഹൃദ കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ  എട്ടാം വർഷത്തിലേക്ക് കടക്കുന്നു ആഘോഷത്തിന്‍റെ ഭാഗമായി .ഡിസംബർ 13 വ്യഴാഴ്ച്ച രാത്രി 8 മണി മുതൽ സൗഹൃദ സന്ധ്യ സീസൺ 8 എന്ന മെഗാ പ്രോഗ്രാം റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

publive-image

യൂ .എ .ഇ യിലെ ദുബായ്, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെയും ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, എന്നീ ഗൾഫ് നാടുകളിലെയും, സൗദി അറേബ്യയിലെ റിയാദ്, ദമ്മാം എന്നീ പട്ടണങ്ങളിലുള്ള പയ്യന്നൂർകാരെയും ഒരു കുടകീഴിൽ കൊണ്ട് വരുന്നതിനു വേണ്ടി രൂപീകരിച്ച ആഗോള കൂട്ടായ്മയാണ് പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ.

റിയാദിലെ കലാ സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ ബിസിനെസ്സ് മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും മലയാള തനിമയുള്ള വിവിധ കലാ പരിപാടികൾ, പയ്യന്നൂരിന്റെ പ്രത്യേക കലാരൂപങ്ങൾ, കഥ കളി, കോൽക്കളി, നൃത്ത നൃത്ത്യങ്ങൾ,  ഗാനമേള തുടങ്ങിയവ ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും

Advertisment