Advertisment

പി എസ് വി റിയാദ് ചാപ്റ്റര്‍ ഓണം ഈദ്‌ സ്നേഹ സംഗമം

author-image
admin
Updated On
New Update

റിയാദ് : പയ്യന്നൂര്‍ സൌഹൃദ വേദി റിയാദ് ചാപ്റ്റര്‍ ഓണം-ഈദ് ആഘോഷമായി "സ്നേഹ സംഗമം" സംഘടിപ്പിച്ചു. രാജീവന്‍ ഓണക്കുന്നിന്റെ കരവിരുതിൽ അരുൺ നാരായ ണനും ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കി.

Advertisment

publive-image

പപ്പന്‍ കരിവെള്ളൂരിന്റെ മേല്‍നോട്ടത്തില്‍ ജനാര്‍ദ്ദനന്‍, സത്യന്‍ കണക്കീല്‍, അനില്‍ മാട്ടൂല്‍, നോബിന്‍, മനോഹരന്‍, സുധീര്‍ കൃഷ്ണന്‍, ഇസ്മായില്‍,അബൂബക്കര്‍, സുരേഷ് കണ്ണന്‍, വിജയന്‍ നെല്ലിയോടന്‍ കൂടാതെ പി എസ് വി ഫുട്ബോള്‍ ക്ലബ്‌ അംഗങ്ങളും ചേര്‍ന്ന് സ്വാദിഷ്ടമായ ഓണസദ്യയാണ് ഒരുക്കിയത്

publive-image.

വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം പ്രോഗ്രാം കണ്‍വീനര്‍ മധു എടച്ചേരിയുടെ നേതൃത്വത്തിൽ പവിത്രന്‍ പയ്യടക്കത്ത്, മുസ്തഫ കവ്വായി എന്നിവര്‍ ചേര്‍ന്ന് വടം വലി ഉള്‍പ്പെടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള വിവിധ കായിക മല്‍സരങ്ങള്‍ നടത്തുകയുണ്ടായി.

&feature=youtu.be

പി എസ് വി ഗായകർ ഈദ് ആഘോഷത്തിന്റെ ഭാഗമായി ഈദ് ഗാനങ്ങൾ ആലപിച്ചു. തുടര്‍ന്നു അഷ്‌റഫ്‌ കവ്വായിയുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ അഡ്വ: ബോര്‍ഡ്‌ ചെയര്‍മാന്‍ വിനോദ് വേങ്ങയില്‍, ജനറല്‍ കണ്‍വീനര്‍ ബിനു ബാലകൃഷ്ണന്‍, ഗോപിനാഥൻ സംസാരി എന്നിവര്‍ ആശംസകൾ അറിയിച്ചു.

publive-image

ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് സി പി നന്ദിയും രേഖപ്പെടുത്തി. നൗഷാദ് പ്രോഗ്രാം ബാനെര്‍ തയ്യാറാക്കി. സമ്മേളനത്തില്‍ വിവിധ മല്‍സര വിജയി കള്‍ക്ക്‌ സമ്മാനദാനം നല്‍കി.

&feature=youtu.be

മാവേലിയായി വേഷമണിഞ്ഞ രത്നാകരന്‍ ടി . ടി കുഞ്ഞി മംഗലത്തിനു മുരളി സംസാരി, ജയേഷ് ബാബു, എന്നിവര്‍ ചേര്‍ന്ന് ആടയാഭരണങ്ങൾ അണിയിച്ചൊരുക്കി.മാവേലിയെ കുറിച്ചുള്ള രൂപം വിളിച്ചോതുന്നതായിരുന്നു.

Advertisment