Advertisment

പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ യുടെ നിര്യാണത്തില്‍ അനുശോചിച്ചു

author-image
admin
New Update

അല്‍കോബാര്‍: മഞ്ചേശ്വരത്തുനിന്നുള്ള എംഎല്‍എയായ പി ബി അബ്ദുറസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കാസര്‍കോടിന് ജനകീയ മുഖമാണ് ആകസ്മിക വേര്‍പാടിലൂടെ  നഷ്ടമായതെന്ന് അല്‍കോബാര്‍ കെഎംസിസി കേന്ദ്രകമ്മിറ്റി നേതാക്കള്‍ അനുശോചനത്തില്‍ പറഞ്ഞു.

Advertisment

publive-image

അബ്ദുറസാഖ് എംഎല്‍എയുടെ വേര്‍പാടില്‍ കെഎംസിസി കണ്ണൂര്‍,  എറണാകുളം ജില്ലാ കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി.എന്നും സാധാരണക്കാരോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു സഹപ്രവര്‍ത്തകനെയാണ് കാസര്‍കോട്ടെ ഐക്യമുന്നണിക്ക് നഷ്ടമായതെന്ന്  പ്രവിശ്യയിലെ മുതിര്‍ന്ന  നേതാവ് സുലൈമാന്‍ കൂലേരി കാസര്‍കോട് ജില്ലാ കെഎംസിസിക്ക് വേണ്ടി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

എംഎല്‍എയ്ക്ക് വേണ്ടിയുള്ള അനുശോചന സംഗമവും ജനാസ നമസ്‌കാരവും കാസര്‍കോട് ജില്ലാ കെ എം സി സി യുടെ ആഭിമുഖ്യത്തില്‍ ഞായര്‍ രാത്രി 8 മണിക്ക് ദമാം സഫ ക്ലിനിക് ഹാളില്‍ നടക്കുമെന്ന് ജില്ലാ കെഎംസിസി പ്രസിഡണ്ട് കാദര്‍ അണങ്കൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment