Advertisment

പത്തനംതിട്ട ജില്ലയില്‍ എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്‌

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പത്തനം തിട്ട ജില്ലയില്‍ മാത്രം ഇതുവരെ 838 പൊസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമ്പര്‍ക്ക വ്യാപനം മുന്നില്‍കണ്ട്‌ ജില്ലയില്‍ എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

Advertisment

publive-image

ജില്ലയില്‍ ഇതുവരെയായി 838 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 244 പേര്‍ക്ക്  സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നിട്ടുള്ളത്. ഇവരുടെ സമ്പര്‍ക്കം പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഇടപെടുകയും സമ്പര്‍ക്ക പട്ടിക തയാറാക്കുകയും വീട് വീടാന്തരം കയറി പലതരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.

പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും, കോവിഡ്  രോഗവ്യാപനം കൂടുതലുള്ള ജില്ലയിലെ മറ്റ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചില വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ജില്ലയിലെ എല്ലാ ബാങ്കുകളിലും, എടിഎമ്മുകളിലും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി സാനിറ്റൈസറുകള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരുന്നു.

എന്നാല്‍, കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ പല ബാങ്കുകളിലും, എടിഎമ്മുകളിലും സാനിറ്റൈസറുകള്‍ ലഭ്യമല്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രതലങ്ങളിലൂടെ കോവിഡ് വൈറസ് മറ്റൊരാളിലേക്ക് പകരുമെന്നതിനാല്‍ ഇത്തരം എടിഎമ്മുകളിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നു.

covid 19 pb nooh
Advertisment