Advertisment

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യത്തിനൊരുങ്ങുന്നു .?; സഖ്യസാധ്യത സൂചിപ്പിച്ച് പിസി ചാക്കോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ഒരുങ്ങുന്നുവെന്ന് വിവരം. ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ സഖ്യമുണ്ടാകുമെന്ന് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ഡല്‍ഹിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ചാക്കോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Advertisment

publive-image

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തും. തിങ്കളാഴ്ച ദില്ലിയിലെ പ്രവര്‍ത്തകരില്‍ നിന്ന് രാഹുല്‍ ഗാന്ധി പ്രതികരണം തേടിയിരുന്നു. എഎപി സഖ്യം ഗുണം ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ഡല്‍ഹി കോണ്‍ഗ്രസ് നേതൃത്വം സഖ്യത്തിന് എതിരാണ്.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് പിസി ചാക്കോ പറയുന്നു. പിസി ചാക്കോ എഎപി സഖ്യം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് സഖ്യത്തിന് എതിരാണ്.സഖ്യം വേണ്ട എന്നത് ആദ്യ ചര്‍ച്ചയില്‍ ഉരുത്തിരഞ്ഞ കാര്യമാണ്. വീണ്ടും ചര്‍ച്ചകള്‍ നടന്നപ്പോള്‍ മറിച്ചുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എഎപിയെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിലും എഎപിയിലും പ്രശ്‌നങ്ങളുണ്ടായേക്കാം. മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളും ഒരുമിച്ച് വരുമെന്നും പിസി ചാക്കോ പറഞ്ഞു.

Advertisment