പിസി ജോർജ് ജസ്നയുടെ കുടുബത്തെ അപമാനിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, June 9, 2018

കോട്ടയം: ജസ്നയുടെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും തെളിവ് പിസി ജോർജിന് ലഭിച്ചിട്ടുണ്ടെങ്കിൽ അവ പോലിസിന് കൈമാറുന്നതിന് പകരം ജെസ്നയെ നഷ്ടപ്പെട്ട് വേദനയിൽ കഴിയുന്ന കുടുബാംഗങ്ങളെ മാധ്യമങ്ങളിലൂടെ അപമാനിക്കുന്ന നടപടി അപലപനിയമാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ.

കുടുംബാംഗങ്ങളുടെ അറിവോടെയാണ് ജസ്നയെ കാണാതായതെങ്കിൽ തെളിയിക്കപ്പെടുക തന്നെ വേണമെന്നും, പത്ര പ്രസ്ഥാവനയിലുടെ ജസ്നയുടെ കുടുബാംഗങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുക എന്നതാണൊ ജോർജിന്റെ ലക്ഷ്യം എന്ന്‍ സംശയിക്കേണ്ടതുണ്ടെന്നും സജി അഭിപ്രായപ്പെട്ടു.

×