Advertisment

ജോര്‍ജിന്‍റെ ഗ്രാമീണ ഭാഷ ഇംഗ്ലീഷില്‍ കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ ? ദേശീയ ചാനലുകളിലും ബോളിവുഡിലും വരെ ചര്‍ച്ചയായി പിസി ജോര്‍ജ്

New Update

publive-image

Advertisment

മുംബൈ: ഗ്രാമീണ ഭാഷകളാല്‍ ഇതുവരെ മലയാള ചാനലുകളില്‍ മാത്രം താരമായിരുന്ന പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ് ഇപ്പോള്‍ ദേശീയ തലത്തിലും താരമായിരിക്കുകയാണ്.

സംഭവം ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രിയെയും അവരുടെ അഞ്ചംഗ കൂട്ടാളി സംഘത്തെയും അധിക്ഷേപിച്ചുകൊണ്ടാണെങ്കിലും ദേശീയ ചാനലുകളിലും ബോളിവുഡിലും വരെ ജോര്‍ജാണ് ഇപ്പോള്‍ സംസാര വിഷയം.

publive-image

ഒറ്റ സംശയം മാത്രമേ ഇനി ഇക്കാര്യത്തില്‍ ജനത്തിനു അറിയാനുള്ളൂ - ജോര്‍ജിന്‍റെ ഗ്രാമീണ ഭാഷ ഇംഗ്ലീഷില്‍ കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്ന് ! ചര്‍ച്ച ഇങ്ങനെ കൊഴുക്കുകയാണെങ്കില്‍ ജോര്‍ജ് ഇംഗ്ലീഷില്‍ നടക്കുന്ന ചര്‍ച്ചയില്‍ മലയാളത്തില്‍ തെറി വിളിക്കുന്നത് അടുത്ത ദിവസം തന്നെ കേള്‍ക്കേണ്ടിവരും.

publive-image

ബോളിവുഡ് താരം രവീണ ടാണ്ടനാണ് ഏറ്റവും പുതിയതായി കന്യാസ്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ പി സി ജോര്‍ജിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷന്‍ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു.

publive-image

കഴിഞ്ഞ ദിവസം അര്‍ണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ചാനലിനോട് സംസാരിക്കവേ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിത കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ വനിതാ കമ്മീഷന്‍ തനിക്കെതിരെ ഒരു ചുക്കും ചെയ്യില്ലെന്ന നിലപാടിലാണ് ജോര്‍ജ്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ നൂറു ശതമാനം ഉറച്ചുനില്‍ക്കുന്നുവെന്നാണ്‌ ജോര്‍ജ് പറയുന്നത് .

publive-image

അതേസമയം ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കന്യാസ്ത്രീകള്‍ അതിനു മുതിരില്ലെന്ന സംശയവും ഉയരുന്നുണ്ട്. കേസിന് പോയാല്‍ ജോര്‍ജ് ആവശ്യപെട്ടിരിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരാകും .

publive-image

നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് നാട്ടുകാര്‍ക്ക് സംശയമുള്ള പല കാര്യങ്ങളും ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത് .

pc george franco
Advertisment