Advertisment

ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടുള്ള പിസി ജോര്‍ജിന്റെ പുതിയ നീക്കത്തില്‍ പ്രതിഷേധം ശക്തം ! ചാനല്‍ അഭിമുഖത്തില്‍ സഭ്യമല്ലാത്ത പരാമര്‍ശവും തെളിവില്ലാത്ത ആരോപണങ്ങളും മാത്രം. യുഡിഎഫ് പ്രവേശനത്തിനായി ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ജോര്‍ജിന്റെ നീക്കം പാളി; ജോര്‍ജിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായെന്ന് വിലയിരുത്തല്‍. തന്റെ വ്യാജ ആരോപണങ്ങളെ ന്യായീകരിക്കാന്‍ ഇനി ജോര്‍ജ് ഇറക്കുക സോളാര്‍ കേസിലെ 'ഇര'യെ തന്നെ; ജോര്‍ജിനെ ഇനി പൂഞ്ഞാറില്‍ നിന്നും നിയമസഭ കാണിക്കരുതെന്ന വാശിയില്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസുകാരും !

New Update

കോട്ടയം: സളാര്‍ കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പുതിയ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം. കേരളത്തിലെതന്നെ ഏറ്റവും പ്രമുഖനായ നേതാവിനെതിരെ യാതൊരു തെളിവുമില്ലാത്ത ഒരു ആരോപണമാണ് ജോര്‍ജ് നടത്തിയത്. തത്സമയം നടത്തിയ ഈ അഭിമുഖത്തില്‍ സഭ്യമല്ലാത്ത പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

Advertisment

publive-image

കേരള രാഷ്ട്രീയത്തിലെ തന്നെ ഒട്ടും വിശ്വാസ്യതയില്ലാത്ത നേതാവായി പിസി ജോര്‍ജ് മാറുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്നു കേരളത്തിലെ ഒരു ചാനലിന് പിസി ജോര്‍ജ് നല്‍കിയ അഭിമുഖം. സോളാര്‍ കേസിലെ 'ഇര' പോലും ഇതുവരെ ഉന്നയിക്കാത്ത കാര്യങ്ങളാണ് ജോര്‍ജ് പറയുന്നത്.

ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാതെയാണെന്ന് അഭിമുഖത്തില്‍ നിന്നും വ്യക്തമാണ്. നാക്കിന് എല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചു പറയുന്ന ഒരു സ്വഭാവം ജോര്‍ജിനുണ്ടെന്ന് എതിരാളികള്‍ സമ്മതിച്ചു നല്‍കാറുള്ളതാണ്. അതുകൊണ്ടുതന്നെ ജോര്‍ജിന്റെ ഈ ആരോപണങ്ങള്‍ക്കും ഈ ഗൗരവമേ പൊതുസമൂഹം നല്‍കൂ എന്നതും വ്യക്തമാണ്.

ജോര്‍ജിന്റെ അടുത്ത നീക്കം ഈ കേസിലെ 'ഇര'യെയും രംഗത്തിറക്കി തന്റെ വാദങ്ങളെ ന്യായീകരിക്കലാണ്. ഇതിനായി ഈ കേസിലെ ഇരയായ വനിതയെയും ജോര്‍ജ് ബന്ധപ്പെട്ടുവെന്നാണ് സൂചന. ഈ വനിതയെയും മാധ്യമങ്ങളെ കാണിച്ച് ജോര്‍ജിന്റെ ആരോപണങ്ങളെ സാധൂകരിക്കുകയെന്ന തന്ത്രവും ജോര്‍ജ് പയറ്റുന്നുണ്ട്.

അതിനിടെ പൂഞ്ഞാറില്‍ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശ്രമിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ നീക്കം തുടങ്ങി. ഇത്തരമൊരു രാഷ്ട്രീയ മാലിന്യത്തെ ഇനി നിയമസഭ കാണിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഇതിനായുള്ള നീക്കം തന്നെയാകും കോണ്‍ഗ്രസ് നടത്തുക. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെല്ലാം ഗ്രൂപ്പുപോര് മറന്ന് ഇതിനായുള്ള ശ്രമം ഇതിനോടകം തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

pc george umman chandy
Advertisment