Advertisment

പാലാ നിയമസഭാ സീറ്റില്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രാദേശിക ഘടകം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‌ പാലാ നിയമസഭാ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രാദേശിക ഘടകം.

Advertisment

publive-image

മക്കള്‍ രാഷ്ട്രീയത്തിനെതിരെ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപിയില്‍, സ്വയം മകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് പ്രാദേശിക നേതാക്കള്‍ പറഞ്ഞത്

കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി കോട്ടയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ പി.കെ.കൃഷ്ണദാസ്, എം.ഗണേഷ് എന്നിവര്‍ യോഗത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കത്ത് അയയ്ക്കാനാണ് ഒരു വിഭാഗം പാര്‍ട്ടി നേതാക്കളുടെ നീക്കം.

Advertisment