വേശ്യ എന്ന പദപ്രയോഗം നടത്താൻ പാടില്ലായിരുന്നു ; ആ വാക്കുണ്ടാക്കുന്ന വേദന ഞാൻ തിരിച്ചറിയുന്നു ;ഈ പദപ്രയോഗം ഒഴിച്ച് താൻ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നിൽക്കുകയാണെന്ന് പിസി ജോർജ് ; അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ല

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, September 12, 2018

കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. കന്യാസ്ത്രീയെ അവഹേളിച്ചതിൽ മാപ്പ് പറ‍ഞ്ഞ പിസി ജോർജ് കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്നും പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തിൽ ഒരു പരാമർശം നടത്തരുതായിരുന്നു.

അതേസമയം തന്നെ താൻ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിൽ താൻ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമർശം തെറ്റായി പോയി. അതിൽ മാപ്പു പറയുകയാണ്.

വേശ്യ എന്ന പദപ്രയോഗം നടത്താൻ പാടില്ലായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന ഞാൻ തിരിച്ചറിയുകയാണെന്നും പിസി പറഞ്ഞു. എന്നാൽ, ഈ പദപ്രയോഗം ഒഴിച്ച് താൻ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

×