Advertisment

നീ കൂവിയാല്‍ ഞാനും കൂവും; നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’; ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ പിസിയെ നാട്ടുകാര്‍ കൂവിയോടിച്ചു ;തിരിച്ച് അതേ രീതിയില്‍ തന്നെ പ്രതികരിച്ച് പിസിയും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഈരാട്ടുപേട്ട : പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ചു. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ഉദ്ഘാടനത്തിനെത്തിയ പി.സി സംസാരിക്കാന്‍ മൈക്ക് കൈയ്യില്‍ എടുത്തപ്പോള്‍ മുതല്‍ കൂവലായിരുന്നു.

Advertisment

https://www.facebook.com/HawkEyeKerala/videos/538702896634526/

തിരിച്ച് അതേ രീതിയില്‍ തന്നെയായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’ എന്നും പിസി പറയുന്നു.

ഒടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ജോര്‍ജ്.

https://www.facebook.com/HawkEyeKerala/videos/1177572485745881/

Advertisment