Advertisment

എന്‍ഡിഎ പ്രവേശനത്തില്‍ പി സി ജോര്‍ജിന്‍റെ നിലപാട് മാറ്റം രണ്ടാഴ്ചക്കിടെ ആറാ൦ തവണ ! ഒടുവില്‍ ജോര്‍ജ് മറിച്ച് പറയുന്നതിന് മുന്‍പ് ശ്രീധരന്‍പിള്ള കൈയ്യോടെ പിടിച്ച് പത്രസമ്മേളനം നടത്തി അതങ്ങ് ഉറപ്പിച്ചു !!

New Update

publive-image

Advertisment

കോട്ടയം : രണ്ടാഴ്ചക്കിടെ ഇത് ആറാമത്തെ തവണയാണ് പി സി ജോര്‍ജ് എന്‍ ഡി എ പ്രവേശനകാര്യത്തില്‍ നിലപാട് മാറ്റുന്നത്. ഒടുവില്‍ ജോര്‍ജ് മറിച്ച് പറയുന്നതിന് മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കൈയ്യോടെ പിടിച്ച് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ എത്തിച്ച് പത്രസമ്മേളനം നടത്തി അതങ്ങ് ഉറപ്പിച്ചു .

അതിനാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും പി സി ജോര്‍ജിന് ഇനി പുതിയ നിലപാട് സ്വീകരിക്കുക പ്രയാസമായിരിക്കും . കേന്ദ്രത്തില്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നില്ലെങ്കില്‍ ജോര്‍ജ് വീണ്ടും എന്‍ ഡി എ യ്ക്ക് പുറത്തുചാടും എന്നാണ് വിലയിരുത്തല്‍.

രണ്ടാഴ്ച മുന്‍പ് ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ തന്നെ ജോര്‍ജ് ഇത് നിക്ഷേധിച്ചതാണ്. യു ഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണിക്ക് വേണ്ടി രംഗത്തും വന്നിരുന്നു. വീണ്ടും കോണ്‍ഗ്രസ് ബന്ധത്തിന് ശ്രമിച്ചപ്പോള്‍ അത് വിജയം കണ്ടില്ല. അതോടെ ബിജെപിയുമായി ചര്‍ച്ച നടത്തി . അതും ചോര്‍ന്നപ്പോള്‍ അത് നിക്ഷേധിച്ച് രംഗത്ത് വന്നു .

publive-image

പിന്നെ എന്‍ ഡി എ യില്‍ എന്ന് വീണ്ടും ഉറപ്പിച്ചു . രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പിന്തുണ കെ സുരേന്ദ്രന് മാത്രമാണ് എന്‍ ഡി എയ്ക്കല്ല എന്ന് ജോര്‍ജ് ആണയിട്ടു പറഞ്ഞു . ബിജെപി മുന്നണിയില്‍ പോകില്ലെന്നും പറഞ്ഞു . വീണ്ടും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആണ് ശ്രീധരന്‍പിള്ളയ്ക്കൊപ്പം പത്രസമ്മേളനം.

publive-image

മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി മുന്നണിയില്‍ എന്നൊക്കെ പറഞ്ഞ് കാവിയും കറുത്ത വസ്ത്രവുമൊക്കെ അണിഞ്ഞ് ഒരു ഫാന്‍സിഡ്രസ് നടത്തിയതായിരുന്നു. അവിടെ നിന്നും ഒളിച്ചു കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ പോയതോടെയാണ് ബിജെപി സഖ്യത്തില്‍ നിന്നും പുറത്തായത്. അതിനുശേഷം തന്നെ അരഡസന്‍ നാടകങ്ങള്‍ വേറെയും കഴിഞ്ഞിരുന്നു.

pc george pc george udf
Advertisment