Advertisment

പി സി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം ആന്‍റോ ആന്റണിക്ക് ലോട്ടറിയാകും ? ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഭിന്നിച്ചു നിന്ന യുഡിഎഫ് വോട്ടുകളുടെ കേന്ദ്രീകരണവും ആന്‍റോയ്ക്ക് അനുകൂലമാകും

New Update

publive-image

Advertisment

പി സി ജോര്‍ജിന്‍റെ വോട്ടു ബാങ്ക് കത്തോലിക്കാ സമുദായവും മുസ്ലീം സമുദായവുമായിരുന്നു. ഈ രണ്ടു വിഭാഗങ്ങളും ബിജെപി രാഷ്ട്രീയത്തിനെതിരെ തുറന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്


പത്തനംതിട്ട : ജനപക്ഷം നേതാവ് പി സി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം യു ഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി രംഗത്ത് ഇറങ്ങുന്നതോടെ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആന്‍റോ ആന്റണിക്ക് അനുകൂലമായി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ .

പ്രമുഖ ചാനലുകള്‍ ഇന്ന്‍ ഈരാറ്റുപേട്ടയില്‍ ഉള്‍പ്പെടെ നടത്തിയ അഭിപ്രായ രൂപീകരണത്തില്‍ ജനവികാരം പി സി ജോര്‍ജിന് എതിരാണ്. മാത്രമല്ല പി സി ജോര്‍ജ് ബിജെപിയ്ക്ക് അനുകൂലമായി മാറുകയും ആന്‍റോ ആന്റണിയെ പരാജയം ചൂണ്ടിക്കാട്ടി വെല്ലുവിളിക്കുകയും ചെയ്തതോടെ ആന്‍റോ ആന്റണിയോട് പിണങ്ങി നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും സജീവമായി ആന്‍റോയ്ക്ക് അനുകൂലമായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷ.

publive-image

പി സി ജോര്‍ജിന്‍റെ വോട്ടു ബാങ്ക് കത്തോലിക്കാ സമുദായവും മുസ്ലീം സമുദായവുമായിരുന്നു. ഈ രണ്ടു വിഭാഗങ്ങളും ബിജെപി രാഷ്ട്രീയത്തിനെതിരെ തുറന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

കത്തോലിക്കാ ദേവാലയങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച തെരഞ്ഞെടുപ്പ് സംബന്ധിച്ച് വായിച്ച ഇടയലേഖനത്തില്‍ രാജ്യത്തിന്‍റെ മതേതരത്വത്തിനും ഐക്യത്തിനും ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ഭീക്ഷണിയായ നേതാക്കളെയും അവരുടെ രാഷ്ട്രീയവും പരാജയപ്പെടുത്തണം എന്നായിരുന്നു ആഹ്വാനം.

ആ വരികള്‍ക്കിടയിലെ രാഷ്ട്രീയം വിശ്വാസികള്‍ക്ക് വ്യക്തമാണ്. ആ രാഷ്ട്രീയത്തിന് എതിരായി പി സി ജോര്‍ജ് രംഗത്ത് വന്നത് യു ഡി എഫിന് ഗുണം ചെയ്യാം. ഫലത്തില്‍ ഭിന്നിച്ചു നിന്ന വിഭാഗങ്ങളെ യു ഡി എഫിന് അനുകൂലമാക്കി മാറ്റാനാകും ജോര്‍ജിന്‍റെ നിലപാട് മാറ്റം ഉപകരിക്കുക.

pc george anto antony
Advertisment