Advertisment

പാവം പിസി ജോർജിനെ എതിർക്കേണ്ട വല്ല ആവശ്യവുമുണ്ടോ, ഞാൻ ഇത്രേം കൊല്ലായിട്ട് നിൽക്കുന്നതല്ലേ. ഇനി നിൽക്കണമെന്ന് ആഗ്രഹവുമില്ല. എന്നെ എന്തിനാ ഉപദ്രവിക്കുന്നത്. വല്ല കാര്യോ ഉണ്ടോ? എനിക്ക് സുരേന്ദ്രനുമായി ബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്; അത് സത്യമാണ്, ശബരിമല പ്രശ്‌നം ഉണ്ടായപ്പോൾ ആദ്യം സ്ത്രീകളെ തടയാൻ പോയത് ഞാനാ, അത് എല്ലാവർക്കും അറിയാമെന്ന് പി.സി ജോർജ്  

New Update

കോട്ടയം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി നല്ല ബന്ധമാണെന്നും ഒരു മുന്നണിയുടേയും ഭാഗമാകണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പി സി ജോർജ് എംഎൽഎ. പാവം പിസി ജോർജിനെ എതിർക്കേണ്ട വല്ല ആവശ്യവുമുണ്ടോ. ഞാൻ ഇത്രേം കൊല്ലായിട്ട് നിൽക്കുന്നതല്ലേ. ഇനി നിൽക്കണമെന്ന് ആഗ്രഹവുമില്ല. എന്നെ എന്തിനാ ഉപദ്രവിക്കുന്നത്. വല്ല കാര്യോ ഉണ്ടോ.

Advertisment

publive-image

ചർച്ചക്കൊന്നും സമയമായില്ല. വേണ്ടി വന്നാൽ ആരുമായും ചർച്ച നടത്തും. എൻഡിഎ നേതാക്കളുടേയെല്ലാം ആഗ്രഹം ഞാൻ എൻഡിഎയിൽ ചേരണമെന്നാണ്.

എനിക്ക് സുരേന്ദ്രനുമായി ബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അത് സത്യമാണ്. ശബരിമല പ്രശ്‌നം ഉണ്ടായപ്പോൾ ആദ്യം സ്ത്രീകളെ തടയാൻ പോയത് ഞാനാ. അത് എല്ലാവർക്കും അറിയാമെന്നും പി.സി ജോർജ് പറഞ്ഞു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിലും അദ്ദേഹം അയഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു, ഇനി അത് പറയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വിഷയത്തിൽ പിസിയുടെ പ്രതികരണം.

pc george pc george speaks
Advertisment