Advertisment

പിസി ജോര്‍ജിന്‍റെ എന്‍ഡിഎ സ്വപ്നങ്ങള്‍ക്കും തിരിച്ചടി ? കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പൂഞ്ഞാറില്‍. ജോര്‍ജിന്‍റെ സഹായം ഉപദ്രവമായെന്ന് വിലയിരുത്തല്‍ ?

New Update

കോട്ടയം : പി സി ജോര്‍ജിന്‍റെ എന്‍ ഡി എ സ്വപ്നങ്ങള്‍ക്കും തിരിച്ചടി . പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പി സി ജോര്‍ജിന്‍റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിലാണ്. ഇവിടെ 30990 വോട്ടുകളാണ് സുരേന്ദ്രന് ലഭിച്ചത്.

Advertisment

publive-image

തൊട്ടടുത്ത മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ 36628 വോട്ടുകള്‍ ലഭിച്ചു . അടൂരില്‍ 51260 വോട്ടുകളും ആറന്മുളയില്‍ 50497 സുരേന്ദ്രന്‍ നേടി . കോന്നിയില്‍ 46506 ഉം തിരുവല്ലയില്‍ 40186 ഉം വോട്ടുകള്‍ ഉണ്ട് .

പി സി ജോര്‍ജിന്റെ പിന്തുണ ഗുണം ചെയ്തിരുന്നുവെങ്കില്‍ എരുമേലി ഉള്‍പ്പെടുന്ന പൂഞ്ഞാറില്‍ മികച്ച വോട്ടു നില കണ്ടെത്താന്‍ കഴിയുമായിരുന്നു . മാത്രമല്ല പി സി ജോര്‍ജ് അവകാശപെട്ടതുപോലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ലെന്നതാണ് വോട്ടുനില കാണിക്കുന്നത് .

ഈ സാഹചര്യത്തില്‍ പി സി ജോര്‍ജുമായി സഖ്യം തുടരുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയേക്കും . കെ സുരേന്ദ്രന്‍റെ പ്രതികരണവും അത്തരത്തിലായിരുന്നു . പി സി ജോര്‍ജിന്‍റെ സാന്നിധ്യം ദോഷം ചെയ്തോയെന്നു പരിശോധിക്കുമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത് .

ജോര്‍ജ് ബിജെപിക്കൊപ്പാം പോയത് യു ഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണിക്ക് ഏറെ ഗുണം ചെയ്തതായി വോട്ടെടുപ്പിന് മുന്‍പ് തന്നെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന ലീഡ് നിലയാണ് ആന്റൊയ്ക്ക് പൂഞ്ഞാറില്‍ ലഭിച്ചത് .

17929 വോട്ടുകളുടെ ലീഡാണ് ഇവിടെ ആന്റോ നേടിയത് . പി സി ജോര്‍ജ് 27000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചിടത്താണ് ആന്റൊയുടെ ലീഡ് തിരിച്ച് 17929 ആയി മാറിയത് . അതിനാല്‍ തന്നെ ജോര്‍ജിന്‍റെ സാന്നിധ്യം ഗുണം ചെയ്തില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് ബിജെപിക്കുള്ളത്.

pc george
Advertisment