പിസി മാത്യു-റൺ ഓഫ്‌ ഇലക്ഷൻ; ഏർലി വോട്ടിംഗ് തിങ്കളാഴ്ച ആരംഭിച്ചു

New Update

publive-image

ഡാളസ്: ഗാർലാൻഡ് സിറ്റി കൌൺസിലിലേക്കു മത്സരിക്കുന്ന പിസി മാത്യുവിന്റെ റൺ ഓഫ്‌ ഏർലി വോട്ടിംഗ് മെയ് 24 നു ആരംഭിച്ചു. ജൂൺ 5 നാണു പൊതുതിരഞ്ഞെടുപ്പ്. മെയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ പി.സി മാത്യു രണ്ടു സ്ഥാനാർത്ഥികളെ പിന്നിലാക്കി റൺ ഓഫിൽ എത്തിയിരുന്നു.

Advertisment

മത്സരിച്ച നാലു സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച രണ്ടു സ്ഥാനാർത്ഥികൾക്കു റൺ ഓഫ് മത്സരത്തിനു അർഹത ലഭിചിരുന്നത്.

publive-image

പി.സി മാത്യുവും, എഡ് മൂറുമാണ് ഈ വരുന്ന ജൂൺ 5 നു റൺ ഓഫ് തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത്. ഏർലി വോട്ടിങ് മെയ് 24 മുതൽ ജൂൺ 1 വരെ സൗത്ത് ഗാർലാൻഡ് ലൈബ്രറിയിലും മറ്റു ലൊക്കേഷനുകളിലും ഡാളസ് കൗണ്ടി ഇലക്ഷന് ഡിപ്പാർട്മെൻറ് നിർദേശ പ്രകാരം നടക്കുന്നതാണ്.

publive-image

ഡിസ്‌ട്രിക്‌ട് മൂന്നിലെ മലയാളി സാന്നിധ്യവും എല്ലാ വോട്ടര്മാരുടെയും സഹകരണവും തന്നിൽ അർപ്പിച്ച വിശ്വസവും ആണ് റൺ ഓഫ് മത്സരത്തിനു വഴിയൊരുക്കിയതെന്നു പി.സി. മാത്യു പറഞ്ഞു.

എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ആത്മാർത്ഥതയാണ് മലയാളികൾ ഉൾപ്പെടെയുള്ള വോട്ടർമാർ പ്രകടിപ്പിച്ചത്.

publive-image

റൺ ഓഫ് തെരഞ്ഞെടുപ്പിനും ഇതു പ്രകടമാകുമെന്നു തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് മാനേജർ സിജു ജോർജ്, ട്രഷറർ ജിൻസ് മാടമന, മറ്റു കമ്മിറ്റീ അംഗങ്ങളായ മാത്യു പട്ടരെട്ടു, സൂജൻ തരകൻ, ഫ്രിക്സ്മോൻ മൈക്കിൾ, ചെറിയാൻ ചൂരനാട്, സുനി ലിൻഡ ഫിലിപ്സ് മുതലായവരുമായി നടത്തിയ ചർച്ചക്ക് ശേഷം പി.സി. മാത്യു പറഞ്ഞു.

ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള വോട്ടർമാർ എത്തിയാൽ താൻ ജയിക്കുമെന്ന ശുഭാപ്തി വിശ്വസമാണ് പി.സിക്ക് ഉള്ളത്.

us news
Advertisment