Advertisment

വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ശബ്ദരേഖ  '; അത്തരത്തില്‍ ഒരു ഫോണ്‍ കാള്‍ വന്നിരുന്നു ;  ആ ശബ്ദരേഖയുടെ മൂന്ന് മിനിറ്റോളം ഭാഗം തന്റേത്‌ ; അതിന് ശേഷമുള്ള ശബ്ദം തന്റേതല്ല ; അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് പരാതി നല്‍കി

New Update

കോട്ടയം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എം.എല്‍.എ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി. എഴ് മിനിറ്റോളം നീളുന്ന ശബ്ദരേഖയില്‍ വന്നിട്ടുള്ള ശബ്ദം തന്റേതല്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.അത്തരത്തില്‍ ഒരു ഫോണ്‍ കാള്‍ വന്നിരുന്നെന്നും പി.സി ജോര്‍ജ് നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisment

publive-image

കഴിഞ്ഞ ബുധനാഴ്ചയാണ് പി.സി. ജോര്‍ജിന്‍റതായി ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പിങ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.ആ ശബ്ദരേഖയുടെ മൂന്ന് മിനിറ്റോളം ഭാഗം തന്‍റതാണെന്നും അതിന് ശേഷമുള്ള ശബ്ദം തന്റേതല്ലെന്നും പി.സി ജോര്‍ജ് പറയുന്നു.

ഇത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി സംശയമുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Advertisment