ലോക്‌സഭ തെരഞ്ഞെടുപ്പ് : പിസി തോമസ് കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ; തന്നോട് സ്ഥാനാര്‍ഥിയാകണമെന്ന് എന്‍.ഡി.എ നേതൃത്വം ആവശ്യപ്പെട്ടതായി പി.സി തോമസ്

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, February 12, 2019

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പി.സി തോമസിനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

തന്നോട് സ്ഥാനാര്‍ഥിയാകണമെന്ന് എന്‍.ഡി.എ നേതൃത്വം ആവശ്യപ്പെട്ടതായി പി.സി തോമസ് അറിയിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക തീരുമാനവും പ്രഖ്യാപനവും എന്‍.ഡി.എ സംസ്ഥാന നേതൃത്വം പിന്നീട് നടത്തുമെന്നും പി.സി തോമസ് വ്യക്തമാക്കി.

×