Advertisment

ചെ​ങ്ങ​ന്നൂ​ര്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പി സി വിഷ്ണുനാഥ്‌ പിന്മാറി. വിഷ്ണുവിന്‍റെ പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി ത​ന്നെ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും ചെ​ങ്ങ​ന്നൂ​ര്‍ മു​ന്‍ നി​യ​മ​സ​ഭാം​ഗ​വു​മാ​യ പി.​സി. വി​ഷ്ണു​നാ​ഥ്.

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഏ​ല്‍​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത മാ​സം ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി എ​ല്‍​പി​ച്ച ചു​മ​ത​ല പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.

മൂ​ന്നു ത​വ​ണ വി​ജ​യി​പ്പി​ച്ച ചെ​ങ്ങ​ന്നൂ​രി​ലെ ജ​ന​ങ്ങ​ളോ​ടു ന​ന്ദി​യും ക​ട​പ്പാ​ടു​മു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്- വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. അതേസമയം വിഷ്ണുവിന്‍റെ പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന വിലയിരുത്തല്‍ ശക്തമാണ്.

കഴിഞ്ഞ തവണത്തെപോലെ  സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരുമെന്ന ഭയമാണ് വിഷ്ണുവിന്‍റെ പ്രധാന പ്രശ്നം.  ഒരു തവണ കൂടി ചെങ്ങന്നൂരില്‍ തോറ്റാല്‍ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ഭയവും അദ്ദേഹത്തിനുണ്ട്.

ചെ​ങ്ങ​ന്നൂ​രി​ന്‍റെ എം​എ​ല്‍​എ​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ന്‍​നാ​യ​രു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തു നി​ല​നി​ല്‍​ക്കു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​വ​ണ ചെ​ങ്ങ​ന്നൂ​രി​ല്‍ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

kpcc chengannur byelection
Advertisment