Advertisment

ഷോയബ് അക്തര്‍ മുഖ്യ സെലക്ടറാകുമെന്ന വാര്‍ത്ത തള്ളി പാക് ക്രിക്കറ്റ് ബോര്‍ഡ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കറാച്ചി: ഷൊയ്ബ് അക്തര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്റ്ററായേക്കുമെന്നുള്ള വാര്‍ത്തകള്‍ തള്ളി പാക് ക്രിക്കറ്റ് ബോര്‍ഡ്.

പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചയിലാണെന്നും വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അക്തര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും പിസിബി വ്യക്തമാക്കി.

മുൻ പാക് ക്യാപ്റ്റനായിരുന്ന മിസ്ബാഹ് ഉൾ ഹഖാണ് നിലവിൽ പാകിസ്താന്റെ മുഖ്യ സെലക്ടറും പരിശീലകനും. 2019 ഇംഗ്ലണ്ട് ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് മിസ്ബായെ മുഖ്യ സെലക്ടറും പരിശീലകനുമായി നിയമിച്ചത്.

Advertisment