Advertisment

പി സി എഫ് ദുബായ് കമ്മിറ്റി മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ് : പി സി എഫ് ദുബായ് കമ്മിറ്റിയുടെ 2019ലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ഈ വർഷത്തെ പ്രഥമ ജനറൽ ബോഡി യോഗം 18/01/2019 വെള്ളിയാഴ്ച ദേര ഒജീൻ റെസ്റ്റോറന്റ് ഹാളിൽ നടന്നു.

Advertisment

തുടർന്ന് പുതുതായി കടന്നുവന്നവർക്കുള്ള മെമ്പർഷിപ്പ് നൽകി കൊണ്ട് ആദ്യ ഘട്ട ക്യാമ്പയിനിനു തുടക്കമായി . വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് മെമ്പർഷിപ്പ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

publive-image

സംവരണ സിദ്ധാന്തത്തെ തകർത്തെറിഞ്ഞു കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ യോഗം ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി.

ന്യൂനപക്ഷ സംവരണത്തിലൂടെ സാമൂഹിക സമത്വംഎന്ന ഭരണഘടനാ ശില്പികളുടെ സ്വപ്നമാണ് ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ തകർത്തെറിഞ്ഞതെന്നു യോഗം വിലയിരുത്തി. ദുബായ് കമ്മിറ്റി പ്രസിഡന്റ് ആഫിക്കലി ചാമക്കാല അധ്യക്ഷത വഹിച്ച യോഗത്തിൽ റഹീസ് കാർത്തികപ്പള്ളി സ്വാഗതo നിർവഹിച്ചു.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാദുഷാ കാളച്ചാൽ ഉൽഘാടനവും,നാഷണൽ കമ്മിറ്റി ജോ :സെക്രട്ടറി അസീസ് ബാവ മുഖ്യ പ്രഭാഷണവും നടത്തി.തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ദുബായ് കമ്മിറ്റി നേതാക്കളായ ഹക്കീം വാഴക്കാലായ്, അസീസ് സേട്ടു, നസീം തോളൂർ, ഇസ്മായിൽ ആരിക്കാടി, ഷിഹാബ് ആലപ്പുഴ, കമ്മുക്കുട്ടി ഹാജി, നൗഫൽ നന്നമ്പ്ര, ഷെബീർ,റഫീഖ് പൊന്നാനി, അമീർ പത്തനാപുരം, ഹുസൈൻ പുതുപ്പാടി, ഷംസു കാസർഗോഡ് ഷഫീക് മാറാക്കര തുടങ്ങിയവർ സംസാരിച്ചു. സയ്യിദലവി പട്ടാമ്പി നന്ദി പറഞ്ഞു.

Advertisment