Advertisment

കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് നിശ്ചിത തുക ഈടാക്കും; വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ പ്രധാനമായും അറിയേണ്ടത് ഇക്കാര്യങ്ങള്‍...

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

Advertisment

എയര്‍പോര്‍ട്ട് മെഡിക്കല്‍ ലാബോറട്ടറിയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കായി കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് നിശ്ചിത നിരക്ക് ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

publive-image

എത്തിച്ചേരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കാന്‍

  • കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന പിസിആര്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
  • ഏതു തരത്തിലുള്ള ക്വാറന്റൈനിലും വിധേയരാകാമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്നും അറിയിച്ചുകൊണ്ടുള്ള ഒപ്പിട്ട പ്രതിജ്ഞാപത്രം നല്‍കണം
  • ഓരോ വിമാനത്തിലെയും ആകെ യാത്രക്കാരില്‍ 10 ശതമാനം പേരെ റാന്‍ഡം പിസിആര്‍ ടെസ്റ്റിന് ഹാജരാക്കും
  • യാത്രക്കാര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. പുറപ്പെടുന്നതിന് മുമ്പും തിരിച്ചെത്തുമ്പോഴും താപനില പരിശോധിക്കണം

പുറപ്പെടുന്ന യാത്രക്കാര്‍ അറിയാന്‍...

  • പുറപ്പെടുന്ന രാജ്യത്തിന്റെ ആവശ്യപ്രകാരമുള്ള കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കൈയ്യിലുണ്ടായിരിക്കണം
  • യാത്രക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സര്‍വീസ് വിഭാഗത്തിന്റെ ചുമതലയായിരിക്കും
  • മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

എയര്‍പോര്‍ട്ട് സ്റ്റാഫിനുള്ള നിര്‍ദ്ദേശങ്ങള്‍

  • ജീവനക്കാരെ പരിശോധിക്കുന്നത് ഉറപ്പുവരുത്തണം
  • തെര്‍മല്‍ കാമറ വഴിയായിരിക്കണം പരിശോധിക്കേണ്ടത്. 37.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉള്ളവരെ പ്രവേശിക്കാന്‍ അനുവദിക്കരുത്
  • അനാവശ്യമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണം
  • ഓരോ വിഭാഗത്തിലും നിശ്ചിത ജീവനക്കാരെ നിയോഗിക്കണം. അനാവശ്യമായി അവരെ മാറ്റി നിയോഗിക്കരുത്
  • ഇടവേളകള്‍ പരിമിതപ്പെടുത്തണം
  • മറ്റുള്ളവരുമായി ഇടപഴകാതെ സ്വയം ഐസൊലേഷന് വിധേയമാകാന്‍ സൗകര്യമുള്ള താമസസ്ഥലങ്ങള്‍ ജീവനക്കാര്‍ക്ക് ഉറപ്പുവരുത്തണം
  • റിമോട്ട് വര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കണം

വിമാനങ്ങളില്‍...

  • പത്രങ്ങളും മാസികകളും ഒഴിവാക്കുക
  • ഡ്യൂട്ടി ഫ്രീ പ്രൊഡ്ക്ടുകളുടെ വില്പന താത്കാലികമായി നിര്‍ത്തുക
  • യാത്രക്കാരുടെ ഇരിപ്പിടം തരംതരിച്ച് നിശ്ചയിക്കുക. കുടുംബാംഗങ്ങളെ ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കാം
  • സമ്പര്‍ക്കത്തിന് കാരണമാകുമെന്നതിനാല്‍ നടത്തം അനുവദിക്കരുത്
  • ബാത്ത്‌റൂമുകളുടെ ഉപയോഗം കുറയ്ക്കണം
  • ഹ്രസ്വദൂര യാത്രകളില്‍ ആഹാരം ഒഴിവാക്കണം. ദീര്‍ഘദൂര യാത്രകളില്‍ പ്രീ എന്‍ക്ലോസഡ് പാക്കേജ് ഫുഡുകള്‍ നല്‍കാം
  • ഹാന്‍ഡ് ലഗേജ് യാത്രക്കാര്‍ക്ക് അനുവദിക്കരുത്
  • യാത്രാവേളയില്‍ രോഗലക്ഷണം ഉള്ളവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു പ്രത്യേക ഭാഗത്ത് അവരെ ഇരുത്തുക

പാസഞ്ചര്‍ ടെര്‍മിനല്‍...

  • എയര്‍പോര്‍ട്ടിന്റെ പ്രവേശനഭാഗത്ത് തെര്‍മല്‍ ചെക്ക് പോയിന്റുകള്‍ ഉണ്ടാകണം
  • യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണം
  • മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും മാത്രമേ കൂടെ ആള്‍ക്കാരെ അനുവദിക്കാവൂ

ട്രാവല്‍ ചെക്ക് ഇന്‍ ഏരിയ...

  • അത്യാവശ്യമെങ്കില്‍ മാത്രമേ ട്രോളി സര്‍വീസുകള്‍ ഉപയോഗിക്കാവൂ
  • രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ജീവനക്കാരെയും യാത്രക്കാരെയും നിശ്ചിത അകലത്തില്‍ വേര്‍തിരിക്കുന്ന മറയുണ്ടായിരിക്കണം
  • കഴിയുന്നത്ര ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കണം
  • യാത്രക്കാരും ജീവനക്കാരും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കമുണ്ടാകരുത്

ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ & സെക്യൂരിറ്റി ചെക്ക് പോയിന്റുകള്‍...

  • യാത്ര ചെയ്യാന്‍ ആവശ്യമായ ഡോക്യുമെന്റുകളില്‍ സ്പര്‍ശനം കഴിയുന്നത്ര ഒഴിവാക്കുക
  • ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് ആവശ്യത്തിന് മാത്രം ജീവനക്കാരെ നിയോഗിക്കുക
  • ജീവനക്കാര്‍ക്ക് യാത്രക്കാരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ 'സെക്യൂരിറ്റി പോയിന്റ്' ഏര്‍പ്പെടുത്തുക
  • പരിശോധനാസമയത്ത് യാത്രക്കാരുമായി മുഖാമുഖം വരുന്നത് ഒഴിവാക്കുക
Advertisment