Advertisment

ഖാസി കൊല പാതകം മംഗലാപുരം ഖാസിയുടെ വെളിപ്പെടുത്തൽ ഉടനെ അന്വേഷിക്കണം പിഡിപി

New Update

കാസറഗോഡ് :  ഷഹീദ് സി എം അബ്ദുള്ള മൗലവിയുടെ കേസ് പുനരന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള സമരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സി എം അബ്ദുള്ള മൗലവിയെ പോലെ കൊല്ലപ്പെടും എന്ന് തന്നെ ഭീഷണിപ്പെടുത്തി എന്ന് മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖാ അഹ്മദ് മൗലവി നടത്തിയ വെളിപ്പെടുത്തലുകൾ ഉടനെ അന്വേഷിക്കുകയും വധ ഭീഷണി മുഴക്കിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

ത്വാഖ അഹ്മദ് മൗലവി യുടെ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതും ഭീതിജനകവുമാണ് ത്വാഖ അഹ്മദ് മൗലവി ക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവണമെന്നും പിഡിപി ആവശ്യപ്പെട്ടു

സമസ്ത നേതാവും പ്രമുഖ പണ്ഡിതനുമായ ത്വാഖ അഹ്മദ് മൗലവിയുടെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമരം ശ്കതമാകുമെന്ന് പ്രദീക്ഷിക്കുന്നു

ഷഹീദ് സി എം അബ്ദുള്ള മൗലവി യുടെ ഘാതകരെ തുറങ്കിലടക്കപ്പെടുന്നത് വരെ പിഡിപി ശക്തമായി സമര രംഗത്ത് ഉണ്ടാകും എന്നും പിഡിപി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു

Advertisment