Advertisment

ജില്ലയെ കലാപ ഭൂമിയാകാൻ ബിജെപി സംഘ് പരിവാർ ആസൂത്രിത നീക്കം; പിഡിപി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസറഗോഡ്... വർഗീയ ദ്രുവീകരണം ഉണ്ടാക്കുകയും സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് കാസറഗോഡ് ജില്ലയെ കലാപ ഭൂമിയാകാനുള്ള ആസൂത്രിതമായ ശ്രമമാണ് സംഘ് പരിവാർ ബിജെപി ശക്തികളുടെ ഭാഗത്തു നിന്നും നടക്കുന്നത് എന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആരോപിച്ചു..സമാജോത്സവം കയിഞ്ഞു തിരിക്കുന്ന സംഘപരിവാർ പരിവാർ പ്രവർത്തകർ ഉളിയത്തടക്കയിലും പരിസരത്തും ആരാധനാലയങ്ങൾക്കും മുസ്ലിമിങ്ങൾക്കും എതിരെ നടത്തിയ അക്രമങ്ങൾ അപലപനീയമാണ്.

Advertisment

സംഭവത്തിന്ന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണം. പോലീസിന്റെ ഭാഗത്തു നിന്നുംവീഴ്ച സംഭവിച്ചാൽ സംഭവം കൈ വിട്ടു പോകും. ഉളിയത്തടക്കയിൽ അപ്രതീക്ഷത ആസൂത്രിത ആ ക്രമണത്തിന്ന് ഇരയായ നാട്ടുകാരോട് പോലീസും നര നായാട്ടം നടത്തുകയായിരുന്നു എന്ന് വ്യാപക ആരോപണമുണ്ട്.

സംഭവം വളറെ ഗൗരവത്തോടെ അന്വേഷിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം എന്ന് പിഡിപി ആവശ്യപ്പെട്ടു കാസറഗോഡ് ഹിന്ധൂ സമാജോത്സവിന്റെ പ്രചാരണത്തിന്ന് തീവ്ര ഹിന്ദുത്വ് നിലപാടുകാരനായ യൂ പി മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ് പങ്കെടുക്കുന്നു എന്ന് വ്യാജ പ്രചരണം നടത്തിയ സംഘ് പരിവാർ ശ്രമങ്ങൾ ബോധ പൂർവമായിരുന്നു ..

യോഗി പങ്കെടുക്കില്ലെന്ന് ജില്ലാ ഭരണ കൂടത്തിന്നും സംഘാടകർക്കും നേരത്തെ അറിയാമായിരുന്നു.എന്നിട്ടും വ്യാജ പ്രചാരണം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്. സാമുദായികധ്രുവീകരണമുണ്ടാകുകയും കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്തു കൊണ്ട് മുൻ കാലങ്ങളിൽ ഇന്ത്യ യുടെ വിവിദ ഭാഗങ്ങളിൽ അധികാരം പിടിച്ചടക്കിയത് പോലെ കേരളത്തിലും ഫാസിസ്റ്റു ശക്തികൾ ശ്രമിക്കുകയാണ്.

കേന്ദ്ര ഭരണം ഉപയോഗിച്ചും കോടതികളെ പോലും ദുരുപയോഗം ചെയ്തുകൊണ്ടും ഈ തരത്തിലുള്ള നീക്കങ്ങൾനിരന്തരം നടക്കുന്നു. കാസറഗോഡിനെ ഫാസിസ്റ്റു സംഘ് പരിവാറിന്റെ ചൊൽപ്പടിക്ക് നിറുതുവാനുള്ള ശ്രമത്തെ ജില്ലയുടെ ഉൽബുദ്ധരായ ജനങ്ങൾ പരാജയപ്പെടുത്തണം എന്നും മതേതര ശക്തികൾ ഈ കാര്യത്തിൽ ഒറ്റക്കെട്ടായി ഫാസിസത്തെ നേരിടണമെന്നും പിഡിപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

Advertisment