Advertisment

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം പിഡിപി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസറഗോഡ് : ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ വിരുദ്ധമായി സംവരണത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മുന്നോക്ക സംവരണത്തിനെതിരെ ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു രാഷ്ട്രീയ മുതലെടുപ്പിന്ന് വേണ്ടി മാത്രം സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന സർക്കാർ നീക്കത്തിനെതിരെ പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ഒപ്പ് മരച്ചുവട്ടിൽ സംഘടിപ്പിച്ച സമര സായാഹ്നം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

Advertisment

publive-image

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനും അതിനായി ഭരണഘടന ഭേദഗതി ചെയ്യാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പരാജയപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുന്നോക്കക്കാരിലെ ദാരിദ്ര്യം പരിഹരിക്കേണ്ടത് സംവരണത്തിലൂടെയല്ല. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിലൂടെയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജപദ്ധതിയുമല്ല ഇത് രാഷ്ട്രീയ നേട്ടത്തിന്ന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുള്ളതും അഴിമതി യിൽ നിന്നും ശ്രദ്ധ തിരിക്കാനും രക്ഷപ്പെടാനും ഉള്ള ശ്രമവുമാണ് എന്നാൽ ഈ സാഹചര്യത്തിൽ മുഖ്യ ധാര പ്രസ്ഥാനങ്ങളുടെ മൗനം ആശങ്ക ഉളവാക്കുന്നു .

അത് കൊണ്ട് സംവരണത്തെ സംരക്ഷിക്കാനും ജനാതിപത്യപരമായ അവകാശത്തെ സംരക്ഷിക്കാനും മർദ്ദിത ജനതയും ജനാധിപത്യ ശക്തികളും ഐക്യപ്പെടുകയും പ്രക്ഷോഭത്തിന്റെ പാതയിൽ രംഗത്തിറങ്ങുകയും ചെയ്യണംഎന്നും അദ്ദേഹം അഭ്യർത്ഥിച്ചു പിഡിപി ജില്ലാ പ്രസിഡന്റ്‌ റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രെഷരാർ അബ്ദുള്ള കുഞ്ഞി ബദിയഡ്ക സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എംകെ അബ്ബാസ് അബ്ദുൽ റഹ്മാൻ പുത്തിഗെ റഫീഖ് പോസോട് ബഷീർ അങ്കക്കളരി അബ്ദുള്ള ഓജന്താടി ഇബ്രാഹിം കോളിയടക്കം മുഹമ്മദ്‌ കുഞ്ഞി ചാത്തങ്കയി അസീസ് ശെണി ജാസിർ പോസോട് പി യൂ മൊയ്‌ദീൻ തളങ്കര തുടങ്ങി യവർ സമര സായാഹ്നത്തിൽ സംസാരിച്ചു.ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു

Advertisment