Advertisment

സ്വർണ്ണക്കടത്ത് ആരോപിച്ച് കോൺഗ്രസും ബിജെപിയും സംസ്ഥാനത്തെ കോവിഡ് കൂട്ടക്കുരുതിക്ക് കളം ഒരുക്കുന്നു. പീതാംബരൻ മാസ്റ്റർ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: സ്വർണ്ണക്കടത്ത് ആരോപിച്ച് സംസ്ഥാനത്ത് സമരങ്ങൾ സംഘടിപ്പിച്ച് കോൺഗ്രസും ബിജെപിയും കോവിഡ് രോഗം വർദ്ദിപ്പിച്ച് കേരളത്തെ കുരുതിക്കളമാക്കാൻ ശ്രമിക്കുകയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡൻ്റ് പീതാംബരൻ മാസ്റ്റർ . സ്വർണ്ണക്കടത്ത് കേസ് കേന്ദ്രം അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ കത്തിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ഗവൺമെൻ്റിൻ്റെയും മുഖ്യമന്ത്രിയുടെയും സത്യസന്ധത ബോദ്ധ്യപ്പെട്ടെന്നും ഒന്നും മനസ്സിലാകാത്തതുപോലെ പൊട്ടം കളിക്കുന്നത് കോൺഗ്രസും ബിജെപിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്‍ഐഎ അന്വേഷണം ആരംഭിച്ച സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പൂർത്തിയാകുമ്പോൾ സമരം ചെയ്യുന്ന പ്രതിപക്ഷ കക്ഷികളിലെ പല വമ്പൻമാരും പ്രതിസ്ഥാനത്ത് വരുമെന്നും ജനങ്ങളോട് ബാദ്ധ്യതയുണ്ടെങ്കിൽ സമരങ്ങൾ മാറ്റി കോവിഡിൽ നിന്നും രക്ഷപ്പെടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും എന്‍സിപി സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് ചാർജ് സെക്രട്ടറിയുമായ ജയൻ പുത്തൻപുരയ്ക്കൽ പ്രതികരിച്ചു.

നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ കോൺഫ്രൻസിലാണ് നേതാക്കൾ പ്രതികരിച്ചത്.സംസ്ഥാന പ്രസിഡൻ്റ് ഷെനിൻ മന്ദിരാട് അദ്ധ്യക്ഷനായ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറിഅഫ്സൽ കുഞ്ഞുമോൻ ,പി .എ സമദ്, ഷാജിർ ആലത്തിയൂർ തുടങ്ങിയവർ നേതൃത്വം നൽകി .

peethambaran
Advertisment