Advertisment

പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴും കോണ്‍ഗ്രസ് വളരെ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴും വീണ്ടും പെഗാസസ് കഥകള്‍ വരുന്നു; 45 ഓളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്നും രവിശങ്കര്‍ പ്രസാദ്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പെഗാസസ് കഥയില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ലെന്നും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ ബിജെപി അപലപിക്കുന്നുവെന്നും മുന്‍ കേന്ദ്ര ഐടി മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ്.

45 ഓളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു.

''2019-ലെ തിരഞ്ഞെടുപ്പ് കാലത്ത് പെഗാസസ് കഥ പ്രചരിപ്പിച്ചു. ഇപ്പോള്‍ വീണ്ടും പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴും കോണ്‍ഗ്രസ് വളരെ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴും വീണ്ടും പെഗാസസ് കഥകള്‍ വരുന്നു''-രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

pegasus
Advertisment