Advertisment

കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി ഒഡീഷ ; മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴ ;തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ 500 രൂപ വരെ വര്‍ധിക്കും

New Update

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടിയതിന് പിന്നാലെ കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി ഒഡീഷ. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് ആണ് ഒഡീഷ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേ തുക തന്നെ അടയ്‌ക്കേണ്ടി വരും.

Advertisment

publive-image

എന്നാല്‍, തുടര്‍ന്നും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 500 രൂപ വരെ വര്‍ധിക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അസിത് കുമാര്‍ ത്രിപാഠി പറഞ്ഞു.

കൊവിഡ് കേസുകകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനാലും ജനങ്ങള്‍ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലുമാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ ഇനി ഒരു കുറ്റകൃത്യമായി കാണാനാണ് തീരുമാനം.

covid 19 corona virus corona mask
Advertisment