Advertisment

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് പെന്‍ഷന്‍ പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍

author-image
admin
Updated On
New Update

ഭുവനേശ്വര്‍: ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് പെന്‍ഷന്‍ പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. മധുബാബു പെന്‍ഷന്‍ യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചത്.

publive-image

ഏകദേശം 5000 പേര്‍ക്ക് പെന്‍ഷന്‍ ഗുണം ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവിധ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് 500 മുതല്‍ 900 രൂപ വരെയാണ് ലഭിക്കുകയെന്ന് സാമൂഹ്യസുരക്ഷാ മന്ത്രി അശോക് പാണ്ഡ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

Advertisment