Advertisment

കടൽ സസ്തനിയായ മാനറ്റിയെ റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു

New Update

കടൽ സസ്തനിയായ മാനറ്റിയെ റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിയാണ് മാനറ്റി. എന്തുകൊണ്ടാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ഇത്രയേറെ വർധിക്കുന്നത്? നിയമത്തിന്റെ ഇളവുകൾ തന്നെയാകാം ഇവയ്ക്കെതിരെ അതിക്രമങ്ങൾ വർധിക്കാൻ കാരണം. നിയമം കർക്കശമായാൽ ഒരു പരിധിവരെ മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ.

Advertisment

publive-image

നൈജീരിയയിൽ നിന്നാണ് ദാരുണമായ ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ‍ഡെൽറ്റയിലെ ബുറുതുവിലാണ് സംഭവം നടന്നത്. മാനറ്റിയുടെ ശരീരത്തിലൂടെ കയറിട്ടാണ് യുവാക്കളുടെ സംഘം അതിനെ റോഡിയൂടെ വലിച്ചിഴച്ചത്. യുവാക്കളുടെ പിടിയിൽ നിന്ന് രക്ഷപെടാനായി ശരീരഭാഗങ്ങൾ ചലിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കനത്ത രോഷമാണ് ഈ ദൃശ്യങ്ങൾക്കെതിരെ ഉയരുന്നത്.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നൈജീരിയയിലെ പരിസ്ഥിതി സഹമന്ത്രി ഷാരോൺ ഇക്കസോർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. നൈജീരിയയിലെ വന്യജീവി വിഭാഗം നിയമപരമായി വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ജീവികളെ സംരക്ഷിക്കുന്നുണ്ടെങ്കിലും അനധികൃത വേട്ട ഇപ്പോഴും ഇവിടെ സജീവമാണ്.

മാംസത്തിനായും എണ്ണയ്ക്കായുമൊക്കെ മാനറ്റികൾ ഈ മേഖലയിൽ ധാരാളമായി വേട്ടയാടപ്പെടുന്നുണ്ട്. പരമ്പരാഗത മരുന്നു നിർമാണത്തിനായി മാനറ്റികളുടെ ആന്തരാവയവങ്ങളും ഉപയോഗിക്കാറുണ്ട്.

TWEET social media viral video manatee sea animal
Advertisment