Advertisment

പീപ്പിൾസ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്‌തു

New Update

publive-image

Advertisment

കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്‌തു. വിതരണോദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി സംസ്‌ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി നിർവ്വഹിച്ചു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലും ഭരണ നിർവഹണ രംഗത്തും അരിക് വൽക്കരിക്കപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ഇത്തരം സ്കോളർഷിപ്പ് പദ്ധതികൾ കൊണ്ട് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്ഐഒ സംസ്‌ഥാന പ്രസിഡൻറ് അംജദ് അലി ഇ.എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇൻറഗ്രേറ്റഡ് എഡ്യൂക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ സിഇഒ ഡോ.ബദീഉസ്സമാൻ ഭാവി സ്വയം രൂപപ്പെടുത്തുക എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ജിഐഒ സംസ്ഥാന സെക്രട്ടറി ആഷിഖ ഷിറിൻ ആശംസ പ്രഭാഷണം നടത്തി.

എസ്ഐഒ സേവന വിഭാഗം കൺവീനർ അബ്ദുൽ ജബ്ബാർ ആലങ്കോൾ സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് കോഡിനേറ്റർ റഹീം ചേന്ദമംഗല്ലൂർ സമാപനവും നിർവഹിച്ചു. ലീഗൽ, മീഡിയ, മാനേജ്മെൻറ്, സോഷ്യൽ സ്റ്റഡീസ് മേഖലയിലാണ് പ്രധാനമായും പീപ്പിൾസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ നൽകി വരുന്നത്. ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുത്ത 60 ൽ പരം വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.

kozhikode news
Advertisment