Advertisment

പീപ്പിൾസ് ഫൗണ്ടേഷൻ 30000 പെരുന്നാൾ കിറ്റുകൾ നൽകും

New Update

കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷൻ പെരുന്നാളിന് നിർദ്ധന കുടുംബങ്ങൾക്കായി 30000 ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ എം.കെ.മുഹമ്മദലി അറിയിച്ചു. പതിനാല് ജില്ലകളിലായി പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോഡിനേറ്റർമാർ മുഖേനയാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുക.

Advertisment

പിന്നോക്ക - മലയോര-തീര-ചേരി പ്രദേശങ്ങളിലെയും, കൊറോണ പകർച്ചവ്യാധി മൂലം തൊഴിലില്ലാതെ നിത്യവൃത്തിക്ക് പ്രയാസം നേരിടുന്ന കുടുംബങ്ങൾക്കും മുൻഗണന നൽകും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കിറ്റ് വിതരണം ആരംഭിച്ചു.

നേരത്തെ നടപ്പാക്കിയ ഇഫ്ത്താർ പദ്ധതിയിലൂടെ പന്ത്രണ്ടായിരത്തിൽ പരം കുടുംബങ്ങൾക്ക് റമദാനിൽ ഒരു മാസത്തെ ഭക്ഷണ സാധനങ്ങൾ പീപ്പിൾസ് ഫൗണ്ടേഷൻ എത്തിച്ചു നൽകിയിരുന്നു. കുടുംബ നാഥന്മാർ വീടുകളിലും മറ്റും രോഗസംശയത്താൽ നിരീക്ഷണത്തിൽ കഴിയുന്ന നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകാൻ എല്ലാ ജില്ലകളിലും, ഏരിയ തലങ്ങളിലും ലോക്ക്ഡൗണിന്റെ തുടക്കം മുതൽ തന്നെ പീപ്പിൾസ് ഫൗണ്ടേഷൻ സൗകര്യ മൊരുക്കിയിരുന്നു.

16873 കുടുംബങ്ങൾക്കാണ് ഇതിലൂടെ ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകിയത്. പുറം പോക്കിൽ താമസിക്കുന്നവർ, റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾ, നിത്യ രോഗികൾ, പാരാപ്ലീജിയ രോഗികൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ തുടങ്ങി ഏറ്റവും പ്രയാസം നേരിടുന്നവർക്കാണ് ഭക്ഷണ ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയത്. 17931 പേർക്ക് ഭക്ഷണ പൊതികളും എത്തിച്ചു നൽകി. ഭവനരഹിതരുടെ ക്യാമ്പിലേക്കും, അതിഥി തൊഴിലാളികൾ, തെരുവിൽ അന്തിയുറങ്ങുന്നവർ എന്നിങ്ങനെ നിരവധി പേർക്ക് ദിവസവും പീപ്പിൾസ് ഫൗണ്ടേഷൻ വളണ്ടിയർമാർ പാചകം ചെയ്ത ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 21000 ത്തിൽ പരം മാസ്‌ക്കുകൾ ഇതുവരെ നിർമ്മിച്ചു നൽകുകയും, 2922 സാനിറ്റൈസർ വിതരണം ചെയ്യുകയും ചെയ്തു. കൊല്ലം അഞ്ചലിൽ പ്രവാസി വെൽഫെയർ ഫോറവുമായി ചേർന്ന് മാസ്‌ക്ക് നിർമ്മാണത്തിനായി പ്രത്യേകം യൂണിറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്.

592 കുടുംബങ്ങൾക്ക് ഭക്ഷണത്തിന് പുറമെയുള്ള മറ്റ് അടിയന്തര സഹായങ്ങളും എത്തിച്ചു. ഇരുന്നൂറ് കുടുംബങ്ങളിലെ നിത്യരോഗികൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങിച്ചു നൽകി. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പീപ്പിൾസ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന മാനവ് മൈഗ്രന്റ്‌ വെൽഫെയർ ഫൗണ്ടേഷൻ മാർച്ച് ആദ്യവാരത്തിൽ തന്നെ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും, കോവിഡ്19 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അവർക്കായുള്ള ഹെൽപ്പ്ഡെസ്ക് സേവനങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

peples foundation
Advertisment