Advertisment

കാത്തിരിപ്പിന് വിരാമം; ‘പേരന്പ്’ തിയേറ്ററുകളിൽ എത്താൻ മണിക്കൂറുകൾ മാത്രം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് കൈയ്യടി നേടിയ ചിത്രം നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഓൺലൈൻ ടാക്‌സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനാണ് അമുദൻ. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും ട്രെയ്‌ലറുകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രീമിയർ ഷോയ്ക്ക് ശേഷം സിനിമ മേഖലയിൽ ഉള്ള നിരവധി ആളുകളും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. റാം സംവിധാനം ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ മമ്മൂട്ടിയെക്കൂടാതെ അഞ്‌ജലി, സാദന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Advertisment