Advertisment

സോഷ്യല്‍മീഡിയകളില്‍ ‘ആര്‍ത്തവ ഇമോജി’യുമായി പ്ലാന്‍ ഇന്റര്‍നാഷണല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സോഷ്യല്‍ മീഡിയകളില്‍ ‘ആര്‍ത്തവ ഇമോജി’യുമായി പ്ലാന്‍ ഇന്റര്‍നാഷണല്‍.ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ഈ ഇമോജികളിലൂടെ കൂടുതല്‍ ജനകീയമാകുമെന്നാണ് കരുതുന്നത്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രമാണ് ഇമോജിയായി അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

ഇമോജിയ്ക്കായി പ്ലാന്‍ ഇന്റര്‍നാഷണലിന്റെ വോട്ടെടുപ്പില്‍ 5 ചിത്രങ്ങളായിരുന്നു അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചുവന്ന രക്തത്തുള്ളി, ചുവന്ന രക്തത്തുള്ളികള്‍, ചുവന്ന രക്തത്തുള്ളിയോട് കൂടിയ സ്ത്രീകളുടെ അടിവസ്ത്രം, സ്ത്രികളുടെ ജനനേന്ദ്രിയം, സാനിട്ടറി നാപ്കിന്‍ തുടങ്ങിയവയായിരുന്നു ഏറ്റവും വോട്ട് കിട്ടിയ ഇമോജികള്‍.

#PeriodEmoji എന്ന ഹാഷ് ടാഗോടെ പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെ ഫെബ്രുവരി ആറിനാണ് ഇമോജയുടെ ചിത്രം പുറത്തുവിട്ടത്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെയുടെ നേതൃത്വത്തില്‍ 55000 പേര്‍ പിന്തുണച്ച ക്യാംപയിന്റെ ഫലമാണ് പുതിയ ഇമോജി.

 

Advertisment