Advertisment

ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; ആർത്തവ സമയത്തെ അസ്വസ്ഥകളോട് ബൈ പറയാം

New Update

ആർത്തവ സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥകളെ ലഘൂകരിക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.ആർത്തവ സമയങ്ങളിൽ മലബന്ധം, ദഹനക്കേട്, ഛർദ്ദി, വയറ് വേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതെല്ലാം ചില ഭക്ഷണങ്ങളിലൂടെ നിയന്ത്രിക്കാം സാധിക്കും.

Advertisment

മലബന്ധം തടയാൻ ധാന്യങ്ങളായ ഗോതമ്പ്, ഓട്സ്, ബ്രൗൺ റൈസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.ഇവയിൽ വിറ്റാമിനുകളുടെയുംആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

publive-image

കൊഴുപ്പ് കുറഞ്ഞ പാൽ, ലസ്സി എന്നിവ ആർത്തവ സമയങ്ങളിൽ കുടിക്കാവുന്നതാണ്. കാരണം, ദഹനസംബന്ധമായ പ്രശ്നങ്ങളും മലബന്ധം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

തണ്ണിമത്തന്‍ പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയിട്ടുള്ള പഴമാണ്.  തണ്ണിമത്തനില്‍ പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളുംധാരാളമായി അടങ്ങിയിരിക്കുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്നനീര്‍ക്കെട്ട്, ക്ഷീണം എന്നിവ അകറ്റാന്‍ തണ്ണിമത്തനുകള്‍ ഏറെ ഉപകരിക്കും.

ആര്‍ത്തവം പെട്ടെന്ന് വരുന്നതിനും ആര്‍ത്തവ സമയത്തെ വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞൾഏറെ സഹായകമാണ്.

period
Advertisment