Advertisment

പെ​രി​യ ഇ​ര​ട്ട​ക്കൊ​ലക്കേസ്: നീ​തി​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷി​ച്ചത്; കേസ് സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സംസ്ഥാനസര്‍ക്കാര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പെ​രി​യ ഇ​ര​ട്ട​ക്കൊ​ലക്കേസ് സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചു. കേ​സ് ക്രൈം​ബ്രാ​ഞ്ച് നീ​തി​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷി​ച്ച​തെ​ന്നും അ​തു​കൊ​ണ്ട് സി​ബിഐ ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

Advertisment

publive-imageperi

നേ​ര​ത്തെ, കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബ​ഞ്ചും ശ​രി​വ​ച്ചി​രു​ന്നു.ഇ​തേ തു​ട​ര്‍​ന്ന് കേ​സ് രേ​ഖ​ക​ള്‍ തേ​ടി ഡി​ജി​പി​ക്കും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്കും നാ​ല് ത​വ​ണ സി​ബി​ഐ ക​ത്ത് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​സ് ഡ​യ​റി​യോ രേ​ഖ​ക​ളൊ പോ​ലീ​സ് ന​ല്‍​കി​യി​ല്ല.

കേ​സ് സി​ബിഐ ​അ​ന്വേ​ഷി​ക്കാ​തി​രി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യി​ലെ മു​ന്‍ അ​ഡീ​ഷ​ണ​ല്‍ സോ​ളി​സ്റ്റ​ര്‍ ജ​ന​റ​ല്‍​മാ​ര്‍​ക്ക് അ​ട​ക്കം വാ​ദ​ത്തി​നാ​യി എ​ത്തി​യ​തി​ന് 88 ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചി​ല​വാ​ക്കി​യ​ത്.കേ​സി​ല്‍ കു​റ്റ​പ​ത്രം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

periya case
Advertisment