Advertisment

പെരിയ ഇരട്ടക്കൊലപാതക കേസ്; അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം...സിബിഐയ്ക്ക് കേസ് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. കേസ് ഡയറിയും മറ്റ് രേഖകളും സിബിഐയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Advertisment

publive-image

അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസ് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. കേസ് സിബിഐയ്ക്ക് വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അതുകൊണ്ടാണ് കേസില്‍ അപ്പീല്‍ പോയതെന്നും ഇക്കാര്യം സിബിഐ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PERIYA MURDER CASE
Advertisment