Advertisment

പുല്ലൂർ പെരിയ പ്രവാസി കോൺഗ്രസ് യുഎഇ കമ്മിറ്റി പുല്ലൂർ പെരിയ യുഡിഎഫ് സാരഥികൾക്ക് സ്വീകരണം നൽകി

New Update

publive-image

Advertisment

അബുദാബി: അഞ്ചു വർഷങ്ങൾക്ക് മുമ്പ് നഷ്ട്ടപെട്ടു പോയ, രക്‌തസാക്ഷികൾ കൃപേഷിന്റേയും ശരത് ലാലിന്റെയും ദേവദാസിന്റെയും മണ്ണുറങ്ങുന്ന, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ തിരിച്ചു പിടിച്ച യുഡിഎഫിൻ്റെ നിയുക്ത മെമ്പർമാർക്ക് പുല്ലൂർ പെരിയ പ്രവാസി കോൺഗ്രസ് യുഎഇ കമ്മിറ്റി സ്വീകരണം നൽകി.

വെമ്പിനാർ വഴി നടന്ന സ്വീകരണ പരിപാടി കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാർ ഉൽഘടനം ചെയ്തു. യുഎഇ കമ്മിറ്റി പ്രസിഡണ്ട് ഹരീഷ് മേപ്പാട് അദ്ധ്യക്ഷം വഹിച്ചു.

ചടങ്ങിൽ യുഡിഫ് കാസർകോട് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ്, ഉദുമ ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ രാജൻ പെരിയ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി, പ്രമോദ് പെരിയ, പുല്ലൂർ-പെരിയ മണ്ഡലം വൈസ് പ്രസിഡന്റ്‌ കമലക്ഷൻ പെരിയ, യൂത്ത് കോൺഗ്രസ്സ് ഉദുമ ബ്ലോക്ക് പ്രസിഡണ്ട് അനൂപ് കല്ല്യോട്ട്, മണ്ഡലം പ്രസിഡണ്ട് മനോജ് ചാലിങ്കാൽ, ഇൻകാസ് ഭാരവാഹികളായ ഗ്ലോബൽ സെക്രട്ടറി അഡ്വ.ഹാഷിം, യു എ.ഇ.കമ്മിറ്റി വൈസ് പ്രസിഡണ്ട് എൻ.പി.രാമചന്ദ്രൻ , ഷാർജ കമ്മിറ്റി പ്രസിഡണ്ട് അഡ്വ.വൈ.എ.റഹിം, പുല്ലൂർ പെരിയ പ്രവാസി കോൺഗ്രസ്‌ ഭാരവാഹികളായ ടി.വി.സുരേഷ് കുമാർ പവിത്രൻ നിട്ടൂർ, ശ്രീജിത്ത്‌ പെരിയ, മണി കല്ല്യോട്ട്, സജേഷ് കായകുളം, ദാമോദരൻ പുല്ലൂർ, അനൂപ്കൃഷ്ണൻ പെരിയ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

സ്വീകരണത്തിനു നന്ദി പറഞ്ഞ് കൊണ്ട് നിയുക്ത മെമ്പർമാരായ അഡ്വ. എം.കെ.ബാബുരാജ്‌ (ബ്ലോക്ക് പഞ്ചായത്ത്), ഷഹീദ റഷീദ്, കാർത്ത്യായനി കൃഷ്ണൻ, അംബിക കൃഷ്ണൻ, രതീഷ് രാഘവൻ., ചന്ദ്രൻ കരിച്ചേരി, സി.കെ.അരവിന്ദൻ ,സുമ കുഞ്ഞികൃഷ്ണൻ, രാമകൃഷ്ണൻ നടുവിൽ വീട് എന്നിവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ്സ് യു.എ.ഇ.കന്മിറ്റി ജനറൽ സെക്രട്ടറി കുട്ടികൃഷ്ണൻ പെരിയ സ്വാഗതവും ട്രഷറർ എൻ.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

abu dhabi news
Advertisment