Advertisment

പെരിയാറില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം: തിരിച്ചറിയാനാകാതെ പൊലീസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ആലുവ: പെരിയാറില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനാകാതെ പൊലീസ്. പഴക്കമുള്ളതിനാല്‍ മുഖം വികൃതമായ നിലയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.

publive-image

കൊല്ലപ്പെട്ട സ്ത്രീക്ക് 154 സെന്റീമീറ്റര്‍ ഉയരമുള്ളതായും ഇവരുടെ കീഴ്ചുണ്ടില്‍ മറുകുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കളര്‍ ലെഗിന്‍സും നീല ടോപ്പുമായിരുന്നു വേഷം. വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച്‌ കൊന്നതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മറ്റ് പരിക്കുകളുടെ ലക്ഷണങ്ങളിലില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment