Advertisment

പെരിയാറിലെ വെള്ളത്തില്‍ പാല്‍ നിറവും പതയും ; വെളുത്ത നിറത്തിലെ ജലം പുഴയിലേക്ക് ഒഴുകിയെത്തിയത് നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ കാനയിലൂടെ ; അന്വേഷണം വേണമെന്ന് ആവശ്യം

New Update

ആലുവ: പെരിയാറിലെ വെള്ളത്തില്‍ പാല്‍ നിറവും പതയും കാണപ്പെട്ടത് സംബന്ധിച്ച്‌ അന്വേഷണം വേണമെന്ന് ആവശ്യം. നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ കാനയിലൂടെയാണ് വെളുത്ത നിറത്തിലെ ജലം പുഴയിലേക്ക് ഒഴുകിയെത്തിയതെന്ന് കണ്ടെത്തി. എന്നാല്‍ ഇതിന്റെ ഉത്ഭവസ്ഥാനം കണ്ടെത്താനായില്ല. ഇതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്വേഷണം വേണമെന്നാണ് ആവശ്യമുയരുന്നത്.

Advertisment

publive-image

പെരിയാറിലെ കൊട്ടാരക്കടവിലും പരിസരത്തുമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ വെള്ളത്തില്‍ പാല്‍ നിറവും പതയും കണ്ടത്.ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് കാനയിലേക്ക് രാസമാലിന്യം തള്ളിയതാവാം വെള്ളത്തിന്റെ നിറം മാറ്റത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് വെള്ളത്തിന്റെ നിറം മാറ്റം ആദ്യം കണ്ടത്.

കാനയിലൂടെ ഒഴുകി വരുന്ന മലിനജലം നേരത്തെ സംസ്‌കാരണ പ്ലാന്റിലൂടെ കടത്തിവിട്ട ശേഷമാണ് നേരത്തെ പുഴയിലേക്ക് ഒഴുക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ പ്രളയത്തിന് പിന്നാലെ പ്ലാന്റ് പ്രവര്‍ത്തനരഹിതമായി.

റെയില്‍വേ സ്റ്റേഷന്‍, ഗുഡ്‌സ് ഷെഡ്, സീനത്ത് കവല എന്നീ ഭാഗങ്ങളില്‍ നിന്നുള്ള മലിന ജലമാണ് അദ്വൈതാശ്രമത്തിന് സമീപമുള്ള കാനയിലൂടെ പെരിയാറില്‍ പതിക്കുന്നത്.

Advertisment