Advertisment

പേർളി ഗർഭിണിയല്ല..ആകുമ്പോൾ ഞങ്ങൾ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

author-image
ഫിലിം ഡസ്ക്
New Update

ഡി ഫോർ ഡാൻസ് എന്നാ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗർഭിണിയാണെന്നാണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീനിഷ് രംഗത്ത് എത്തിയിട്ടുണ്ട്.

Advertisment

publive-image

ഇന്നലെ സോഷ്യൽ മീഡിയയിൽ മുഴുവൻ പേർളി ഗർഭിണിയാണെന്നുള്ള വാർത്ത പരന്നിരുന്നു. പക്ഷെ ഇതേ പറ്റി പേർളിയോ ശ്രീനിഷോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒന്നും പറഞ്ഞില്ലായിരുന്നു.

ഇപ്പോഴിതാ ഇതിന്റെ സത്യവസ്ഥ ശ്രീനിഷ് പറഞ്ഞിരിക്കുകയാണ്. ശ്രീനിഷ് പറഞ്ഞത് ഇതാണ് ” ഈ വാർത്തകൾ സത്യമല്ല..റൂമറുകളിൽ വീഴാതിരിക്കുക..ഞങ്ങൾ എല്ലാ സന്തോഷ നിമിഷങ്ങളും ഞങ്ങളുടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്..സമയം ശരി ആകുമ്പോൾ ഇതും അറിയിക്കും.” ഇതായിരുന്നു ശ്രീനിഷിന്റെ വാക്കുകൾ.

ഇരുവർക്കും ആശംസകളുമായി സോഷ്യൽ മീഡിയയിൽ ഒത്തിരി പേര് എത്തിയിരുന്നു. എല്ലാരും ശ്രീനിഷിന്റെ വാക്കുകൾ കേട്ടതോടെ പോസ്റ്റുകൾ റിമൂവ് ചെയ്തു. ഇരുവരുടെയും ഫാമിലി ആണ് പേർളി ഗര്ഭിണിയായ വിവരം പുറത്ത് വിട്ടതെന്നാണ് ന്യൂസ് പരന്നത്. എന്തായാലും പേർളി ശ്രീനിഷ് ഫാൻസ്‌ താരങ്ങൾക്ക് വലിയ പിന്തുണ ആണ് നൽകുന്നത്.

Advertisment