Advertisment

പ്രവാസി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരങ്ങളാണ് വേണ്ടത്

author-image
admin
Updated On
New Update

റിയാദ് : കാലങ്ങളായി പ്രവാസികൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു .

Advertisment

വിമാനയാത്ര നിരക്കുകൾ ഏകീകരിക്കാനും അനിയന്ത്രിത ചൂഷ ണം തടയാനുമുള്ള നിയമങ്ങൾ സർക്കാർ നടപ്പിലാക്കണം .

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥ കാരണം നിക്ഷേപകർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടാൻ പ്രവാസി സമൂഹം മുന്നോട്ട് വരേണ്ടതാണ് .

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ കൊലപാതകങ്ങൾ ആശങ്കാജനകമാണ് . പ്രണയാഭ്യ ർത്ഥന നിരസിച്ചതിന്റെ പേരിൽ പോലും ജീവൻ നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥകളാണ് ഇപ്പോൾ . ശക്തമായ നിയമനീക്ക ങ്ങളിലൂടെ കുറ്റവാളികളെ ശിക്ഷിക്കാനും കുറ്റവാസനകൾ തടയാനുമുള്ള സാമൂഹ്യ പരിസരമാണ് സൃഷ്ടിക്കേണ്ടത് .

സൗദി അറേബ്യയിലെ വിവിധ ഇസ്‌ലാഹി സെന്ററുകൾക്ക് കീഴിൽ നാഷണൽ കമ്മിറ്റി നടപ്പിൽ വരുത്തുന്ന കർമ്മ പദ്ധതിക ൾക്ക് യോഗം അംഗീകാരം നൽകി .പ്രവാസി മലയാളികളിൽ ഇസ്‌ലാമിക സന്ദേശം ഫലപ്രദമായി എത്തിക്കുക , മുതിർന്ന വർക്കും കുട്ടികൾക്കുമുള്ള വ്യവസ്ഥാപിത മതപഠനം , ഇസ്‌ലാഹി ഹജ്ജ് കാരവൻ , ജീവകാരുണ്യ സംരംഭങ്ങൾ , എന്നിങ്ങനെ ഇസ്‌ലാഹി സെന്ററുകൾ ചെയ്‌ത് വരുന്ന പ്രവർത്തനങ്ങളെ ഏകീകരിക്കാൻ ഇസ്‌ലാഹി സെന്റർ നാഷണൽ കമ്മിറ്റി രൂപരേഖ യോഗം ചർച്ച ചെയ്‌തു .

ഇതിനായി വിവിധ ഉപസമിതികളും കൺവീനർമാരെയും തെര ഞ്ഞെടുത്തു .ദഅവത്ത് : കബീർ സലഫി പറളി , വിദ്യാഭ്യാസം : ഹബീബ് റഹ്‌മാൻ , സഅദുദ്ദീൻ സ്വലാഹി , നിച്ച് ഓഫ്‌ ട്രൂത്ത് : ശിഹാബ് സലഫി എടക്കര , വിദ്യാർത്ഥി - വനിത : അബ്ദുൽ ഹക്കീം , പ്രസിദ്ധീകരണം :

അബ്ദുൽ ജബ്ബാർ അൽഖോബാർ , സാമൂഹ്യ ക്ഷേമം : ഹബീബ് റഹ്‌മാൻ , ലേൺ ദി ഖുർആൻ : അബ്ദുറസാഖ് സ്വലാഹി , ഖുർ ആൻ മുസാബക്ക : മുജീബ് അലി തൊടികപ്പുലം ,ഹജ്ജ് - ഉംറ : ഇദ്‌രീസ്‌ സ്വലാഹി , മീഡിയ- ഐടി : അബ്ബാസ് ചെമ്പൻ , അബ്ദുൽ ഹക്കീം.

പ്രസിഡന്റ് കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു . ഡോ. മുഹമ്മദ് ഫാറൂഖ് ,ഇദ്‌രീസ് സ്വലാഹി , ഹബീബ് റഹ്‌മാൻ പര പ്പനങ്ങാടി , അബ്ദുൽ ജബ്ബാർ ,മുജീബ് അലി തൊടികപ്പുലം , സഅദുദ്ദീൻ സ്വലാഹി എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി അബ്ബാസ് ചെമ്പൻ സ്വാഗതവും സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു .

Advertisment