Advertisment

സൗദിയില്‍ സ്വകാര്യ മേഖല സ്ഥാപന പ്രതിസന്ധി തീര്‍ക്കാന്‍ തൊഴിലാളികളുടെ വേതനം കുറക്കാനും അവധി കൊടുക്കാനും അനുമതി.

author-image
admin
New Update

റിയാദ്:  കോവിഡ് 19 കൊറോണ വൈറസ്‌  മൂലം രാജ്യത്തെ സ്വകാര്യ മേഖല സ്ഥാപനങ്ങൾ ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി  സൗദി തൊഴിൽ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം കുറക്കാനും തൊഴിലാളികൾക്ക് അവധി നൽകാനും സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുമതി നല്‍കികൊണ്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം.

Advertisment

publive-image

ഇതുപ്രകാരം മുൻകൂട്ടി കാണാനാകാത്ത കനത്ത പ്രതിസന്ധിയുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ യഥാർഥ തൊഴിൽ സമയത്തിന് അനുസൃതമായി തൊഴിലാളിയുടെ വേതനം കുറക്കാനും അവധി നൽകാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഇങ്ങിനെ നൽകുന്ന അവധി തൊഴിലാളികളുടെ വാർഷിക അവധിയിൽ നിന്ന് കുറക്കാവുന്നതാണ്.

തൊഴിലാളിക്ക് തൊഴിലുടമയുടെ സമ്മത പ്രകാരം രണ്ടു പേരും നിശ്ചയിച്ചുറപ്പിച്ച കാലത്തേക്ക് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാവുന്നതാണ്. ഈ ദിവസങ്ങൾ ഇരുപത് ദിവസങ്ങളിൽ അധികമാകുകയാണെങ്കിൽ തെഴിലാളി അവധിയിലുള്ള കാലത്തേക്ക് തൊഴിൽ കരാർ താൽക്കാലിക മായി റദ്ദാകും.

കരാർ കമ്പനികൾക്ക് തൊഴിലാളി ജോലിയെടുത്ത സമയം മാത്രം കണക്കാക്കി ശമ്പളം നൽകുവാനും അനുമതി നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ വേതനം കുറച്ചോ അവധിയിൽ പ്രവേശിപ്പിച്ചോ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവ് കുറക്കുന്ന നടപടികൾ വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്ന തീരുമാനമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.

സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും സഹായ പദ്ധതി തൊഴിലുടമ പ്രയോജനപ്പെടുത്തിയിട്ടു ണ്ടെങ്കിൽ തൊഴിലാളികളുടെ തൊഴിൽ കരാർ മേൽപറഞ്ഞ പ്രകാരം റദ്ദാക്കുകയോ മറ്റോ ചെയ്യുന്നതിന് അനുവാദം ഉണ്ടായിരിക്കില്ല.എന്നാല്‍  ഈ കാലയളവില്‍ തൊഴിലാളിക്ക്  തൊഴില്‍ കരാര്‍ സ്വയം അവസാനിപ്പിക്കാന്‍ അവകാശം ഉണ്ടായിരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ  അറിയിപ്പില്‍ പറയുന്ന .

Advertisment