Advertisment

മഴ ചതിച്ചു; പാകിസ്താന്‍-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു

New Update

publive-image

ബ്രിസ്റ്റോള്‍: മഴയെ തുടര്‍ന്ന് പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. തുടക്കം മുതല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇനി കളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിക്കും. പോയിന്റ് പട്ടികയില്‍ ശ്രീലങ്ക മൂന്നാമതും പാകിസ്താന്‍ നാലാമതുമാണ്.

Advertisment