Advertisment

കുവൈറ്റില്‍ കൊവിഡ് രോഗി നഴ്‌സുമാരുടെ മുഖത്ത് തുപ്പി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതന്‍ രണ്ട് നഴ്‌സുമാരുടെ മുഖത്ത് തുപ്പി. മിഷ്‌റെഫിലെ ഫീല്‍ഡ് ആശുപത്രിയിലാണ് സംഭവം നടന്നത്.നഴ്‌സുമാര്‍ പൊലീസില്‍ ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്. ഇയാള്‍ മനപ്പൂര്‍വം തുപ്പുകയായിരുന്നെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

ആശുപത്രിയിലെ സേവനം പോരെന്ന് പറഞ്ഞ് ഇയാള്‍ നഴ്‌സുമാരുടെ നേരെ ആക്രോശിച്ചതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് നഴ്‌സുമാരുടെ മുഖത്ത് ഇയാള്‍ തുപ്പുകയായിരുന്നു.ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രോഗം പൂര്‍ണമായി മാറിയ ശേഷം ഇയാളെ അറസ്റ്റു ചെയ്യും.

Advertisment