Advertisment

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ടൈം മാഗസിന്‍ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍'

New Update

ന്യൂയോര്‍ക്ക്: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ 2019-ലെടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയില്‍നിന്നാണ് സമ്മാനാര്‍ഹരെ കണ്ടെത്തുന്നത്.

Advertisment

publive-image

 

ടൈം മാഗസിന്‍ എഡിറ്റര്‍ എഡ് ഫെല്‍സന്‍താള്‍ ആണ് ബുധനാഴ്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ്.

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റ തുന്‍ബര്‍ഗിന്‍റേതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് എഡ് ഫെല്‍സന്‍താള്‍ചൂണ്ടിക്കാട്ടി.ആഗോളതാപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ലോക നേതാക്കള്‍ നടപടി സ്വീകരിക്കാന്‍ മടിക്കുന്നതിനെതിരെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് ഗ്രേറ്റ തുന്‍ബര്‍ഗ് ശ്രദ്ധേയായത്.

personal of the year
Advertisment