Advertisment

പെരിയ ഇരട്ടക്കൊലപാതക കേസ്; സിബി ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി ...കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായി കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സിബി ഐക്ക് വിട്ടതിനെ എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Advertisment

publive-image

കൊല്ലപ്പെട്ട ശരതിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബി ഐ അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരായണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.എന്നാല്‍ നിഷ്പക്ഷമായ വിചാരണയക്ക് നിഷ്പക്ഷവും സത്യസന്ധവുമായി അന്വേഷണം ഉറപ്പാക്കണമെന്ന് വാദത്തിനിടയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.സര്‍ക്കാരിനുവേണ്ടി സുപ്രിം കോടതിയില്‍ നിന്നുള്ള അഭിഭാഷകരാണ് ഹാജരായത്.

PERIYA MURDER CASE
Advertisment