Advertisment

ലോകത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും രക്ഷതേടുന്ന N95 മാസ്‌ക് കണ്ടെത്തിയത് ആരാണ്?; 30 വര്‍ഷം മുമ്പ് മാസ്‌ക് ആദ്യം ഉണ്ടാക്കിയതിന് ലോകം കടപ്പെട്ടിരിക്കുന്നത് ഇദ്ദേഹത്തോട്‌

New Update

ഇന്ന് ലോകം കടപ്പെട്ടിരിക്കുന്നത് പീറ്റര്‍ സായി എന്ന തായ്‌വാന്‍ സ്വദേശിയോടാണ്. കൊറോണ മാഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും രക്ഷതേടുന്ന N95 മാസ്‌കിന്റെ പിറവി പിറ്റര്‍ സായിയുടെ ബുദ്ധിയില്‍നിന്നായിരുന്നു. 30 വര്‍ഷം മുമ്പായിരുന്നു N95 മാസ്‌കിന്റെ നിര്‍മാണം. ആ കണ്ടെത്തല്‍ ഇന്ന് ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും കൊറോണയെ നേരിടാനുള്ള രക്ഷാകവചമാകുന്നു.

Advertisment

publive-image

കഴിഞ്ഞ ബുധനാഴ്ച നാഷണല്‍ തായ്‌പേയ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഒരു വാര്‍ത്താകുറിപ്പ് പുറപ്പെടുവിച്ചു. എളിയ തുടക്കത്തില്‍നിന്ന് ലോകത്തിന്റെ രക്ഷാകവചമൊരുക്കിയ സായിയുടെ സംഭാവന വിവരിച്ചതായിരുന്നു കുറിപ്പ്.

തായ്‌വാനിലെ തായ്ചുങിലുള്ള ക്വിങ്ഷ്വുയി ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു സായിയുടെ ജനനം. ആ എളിയ തുടക്കത്തില്‍നിന്ന് ലോകത്തെ 100 കോടിയിലേറെ പേരുടെ ജീവന്‍ സംരക്ഷിക്കുന്ന രക്ഷാകവചം ഒരുക്കിയ സാങ്കേതിക വിദഗ്ധന്‍ എന്ന നിലയിലേക്ക് സായി ഇപ്പോള്‍ ഉയര്‍ന്നു. 68 കാരനായ സായി ഇപ്പോള്‍ യുഎസിലാണ്. അവിടെ കെമിക്കല്‍ ഫൈബര്‍ എന്‍ജിനീയറിങില്‍ വൈദഗ്ധ്യം നല്‍കുന്ന വിഭാഗത്തിലായിരുന്നു അദ്ദേഹം ഏറ്റവും ഒടുവില്‍.

ബിരുദത്തിന് ശേഷം സായി തയ്‌വാന്‍ ടെക്‌സ്റ്റൈല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടി. പിന്നീട് ഒരു ഡൈയിങ് കമ്പനിയില്‍ ജോലി കണ്ടെത്തി. തായ് വാന്‍ അന്ന് ഉത്പാദന കേന്ദ്രം മാത്രമായിരുന്നു. ഉത്പാദിപ്പിക്കേണ്ട തുണിയും മറ്റെല്ലാ വസ്തുക്കളും യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നാണ് വന്നിരുന്നത്. അതുകൊണ്ടുമാത്രം പ്രയോജനമില്ലെന്ന് സായി തീരുമാനിച്ചു.

അങ്ങനെ, വ്യവസായത്തില്‍ നൈപുണ്യം നേടുന്നതിനായി സായി യുഎസിലെ കന്‍സസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ് നേടാന്‍ സായി തീരുമാനിച്ചു. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ആറ് ഡോക്ടറേറ്റുകള്‍ക്ക് തുല്യമായ 500 ക്രഡിറ്റുകള്‍ അദ്ദേഹം നേടിയെടുത്തു.

ഇതിന് ശേഷം ടെന്നസി സര്‍വകലാശാലയിലെ ഗവേഷണ വിഭാഗത്തില്‍ ജോലി ചെയ്തു. അവിടെനിന്നാണ് 1992ല്‍ എന്‍95 മെഡിക്കല്‍ ഫേസ് മാസ്‌കുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോസ്റ്റാറ്റിക് ഫില്‍ട്ടറേഷന്‍ സാങ്കേതിക വിദ്യ വികസിസ്പ്പിച്ചെടുത്ത ടീമിനെ വാര്‍ത്തെടുത്തത്.

N95 മാസികിലെ എന്‍ എന്നത് ഓയില്‍ പ്രതിരോധിക്കാത്തത് എന്നാണ് അര്‍ത്ഥം. 95 എന്നത് വായുവിലെ 95 ശതമാനം കണങ്ങളെയും ഫില്‍ട്ടര്‍ ചെയ്യുന്നു എന്നതും. യുഎസ് റഗുലേറ്ററി സ്റ്റാന്റേഡ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരമാണ് ഇത്. വ്യാവസായികാവശ്യങ്ങള്‍ക്കായിരുന്നു ഇത് രൂപകല്‍പ്പന ചെയ്തത്. പിന്നീട് ഇതിന്റെ പ്രയോജനം ബോധ്യപ്പെട്ടതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി.

അടുത്തിടെ സായി മാസ്‌ക് സാങ്കേതിക വിദ്യ കൂടുതല്‍ വിപുലീകരിച്ചു. 2018ല്‍ ഫില്‍ട്രേഷന്‍ പ്രക്രിയ നേരെ ഇരട്ടിയാക്കി. ഭാരം കുറഞ്ഞതും ശ്വാസോച്ഛാസനത്തിന് തടസ്സമില്ലാത്തതുമായ രീതിയില്‍ അതിനെ വികസിപ്പിച്ചു. 2019ല്‍ സായി ടെന്നസ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ചു. എങ്കിലും കൊവിഡ് വ്യാപനം ശക്തമായപ്പോള്‍ എന്‍95 മാസ്‌കുകളുടെ അഭാവം ഉണ്ടായി. ഈ ഘട്ടത്തില്‍ മാസ്‌കുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള പഠനത്തിനായി വീണ്ടും ഗവേഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സായി.

lock down corona mask peter tsai
Advertisment