Advertisment

പെട്രോള്‍ പമ്പില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ബില്ല് അടച്ചു; ടെക്കിക്ക് നഷ്ടമായത് നാലു ലക്ഷം രൂപ ..സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

New Update

ബംഗളൂരു: ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പമ്പില്‍ ബില്ലടച്ച ടെക്കിക്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് നാലു ലക്ഷം രൂപ. ഡെബിറ്റ് കാര്‍ഡ് വഴി 4,000 രൂപ ബില്ല് അടച്ച്‌ നിമിഷങ്ങള്‍ക്കകമാണ് ബംഗളൂരു സ്വദേശിയായ പവന്‍ ഗുപ്ത എന്ന യുവാവിന് പണം നഷ്ടമായത്.

Advertisment

publive-image

ചൊവ്വാഴ്ച്ച രാത്രി കോറമംഗലത്തുള്ള പമ്പിലാണ് സംഭവം.ഡെബിറ്റ് കാര്‍ഡ് സ്വെെപ്പ് ചെയ്ത പമ്പിലെ മെഷീന്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പബ്ബിലെ ജീവനക്കാരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ സ്ഥിര താമസക്കാരനായ പവന്‍ ഗുപ്ത കഴിഞ്ഞ ആഴ്ച്ചയാണ് സ്വദേശമായ ബംഗളൂരുവിലെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

petrol bill pay debit card
Advertisment