Advertisment

പെട്രോളിയം വില വർധനവിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു:സി എ മുഹമ്മദ് റഷീദ്

New Update

തൃപ്രയാർ: കോവിഡ് കാരണം പൊറുതിമുട്ടിയ ജനങ്ങൾക്ക് അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് ഇരട്ടി ദുരിതമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്.

Advertisment

publive-image

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നാട്ടിക പഞ്ചായത്ത് കമ്മറ്റി തൃപ്രയാർ പെട്രോൾപമ്പിന് മുൻപിൽ സംഘടിപ്പിച്ച യുവജന രോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് റഷീദ്.

തുടർച്ചയായി പത്താം ദിവസവും രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടിയിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞാലും വർധിച്ചാലും ഇന്ത്യയിൽ ഇന്ധന വില കൂടുകയാണ്. ലോക്ഡൗൺ മൂലം വരുമാന നഷ്ടം നേരിട്ട സാധാരണക്കാർക്ക് ഈ വർദ്ധനവ് താങ്ങാനാകുന്നില്ല.

ഉൽപ്പന്നങ്ങളുടെ വില കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് പകരം വില കുത്തനെ ഉയർത്തി

സാധാരണക്കാരെ മോദിയും സംഘവും കൊള്ളയടിക്കുകയാണ് - മുഹമ്മദ് റഷീദ് പറഞ്ഞു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫായിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ എ ഷൗക്കത്തലി, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എ കബീർ, പി എ നിയാസ്, പി എ റാസിഖ്, പി എ ഷിയാസ്, എൻ എ റാസിഖ് എന്നിവർ അഭിവാദ്യം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എം ഫവാസ് സ്വാഗതവും ട്രഷറർ അബ്ദുൽ അൻഷാദ് നന്ദിയും പറഞ്ഞു.

petrol disel price hike
Advertisment